Image

അറസ്റ്റ് നിയമവിരുദ്ധം, അടിയന്തര സിറ്റിങ് ആവശ്യപ്പെട്ട് കെജ്‌രിവാൾ ഹൈക്കോടതിയിൽ: ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി

Published on 23 March, 2024
 അറസ്റ്റ് നിയമവിരുദ്ധം, അടിയന്തര സിറ്റിങ് ആവശ്യപ്പെട്ട് കെജ്‌രിവാൾ ഹൈക്കോടതിയിൽ: ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

അടിയന്തര സിറ്റിങ് നടത്തി തന്നെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

വ്യാഴാഴ്ചരാത്രി അറസ്റ്റിലായ കോടതി മാർച്ച്‌ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്ബതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

 

Join WhatsApp News
josecheripuram 2024-03-24 00:33:42
Many of us have a question, Why Central Government did not find any problem with the Government of Kerala, .Two things, either they are in the same boat or afraid of one another
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക