Image

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

Published on 23 March, 2024
മാനദണ്ഡങ്ങള്‍ പാലിച്ചില്ല; എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എയർ ഇന്ത്യയ്‌ക്ക് 80 ലക്ഷം രൂപ പിഴച്ചുമത്തി ഡിജിസിഎ. ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവും ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് എയർ ഇന്ത്യയ്‌ക്ക് ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ 80 ലക്ഷം രൂപ പിഴ ചുമത്തിയത്.

എയർ ഇന്ത്യ നിയമലംഘനങ്ങള്‍ നടത്തിയതായി ജനുവരിയില്‍ നടത്തിയ സ്പോട്ട് ഓഡിറ്റിലാണ് പുറത്തിറങ്ങിയത്. 60 വയസ്സിനു മുകളിലുള്ള രണ്ട് വിമാന ജീവനക്കാരുമായി ചില സന്ദർഭങ്ങളില്‍ എയർ ഇന്ത്യ ഒരുമിച്ച്‌ പറക്കുന്നത് കണ്ടെത്തുകയും ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അധികൃതർ നല്‍കുന്ന വിശദീകരണം.

ഇതു കൂടാതെ ഓഡിറ്റിംഗില്‍ തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകള്‍, ഓവർലാപ്പിങ് ഡ്യൂട്ടി എന്നിവയും കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക