Image

നിലപാട് മയപ്പെടുത്തി മുഹമ്മദ് മുയിസു : ഇന്ത്യയോട് കടാശ്വാസം തേടി

Published on 23 March, 2024
നിലപാട് മയപ്പെടുത്തി മുഹമ്മദ് മുയിസു :  ഇന്ത്യയോട് കടാശ്വാസം തേടി
ന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ക്ക് ശേഷം സ്വരം മയപ്പെടുത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന് അറിയിച്ച അദ്ദേഹം മാലദ്വീപിന് കടാശ്വാസം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.
 
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 400.9 മില്ല്യണ്‍ ഡോളറാണ് മാലദ്വീപ് ഇന്ത്യക്ക് നല്‍കാനുള്ളത്. ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്ന മുയിസു കഴിഞ്ഞ വര്‍ഷം നവംബറില്‍ മാലദ്വീപ് പ്രസിഡന്റായി ചുമതലയേറ്റെടുത്തത് മുതല്‍ ഇന്ത്യക്കെതിരേയുള്ള നിലപാട് കടുപ്പിച്ചിരുന്നു.
 
മാലിദ്വീപില്‍ സേവനം ചെയ്യുന്ന മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും മെയ് 10-ന് മുമ്ബായി രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്നും മുയിസു ആവശ്യപ്പെട്ടിരുന്നു.
മാലിദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായക പങ്കുണ്ടെന്നും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ഇന്ത്യയാണ് നടപ്പിക്കായിട്ടുള്ളതെന്നും അധികാരമേറ്റെടുത്തതിന് ശേഷം ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ ആദ്യ അഭിമുഖത്തില്‍ മുയിസു പറഞ്ഞു. മാലിദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി മാലിദ്വീപ് തുടരുമെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യത്തില്‍ മറ്റൊരു ചോദ്യമില്ലെന്നും ഊന്നിപ്പറഞ്ഞു.

മുയിസുവിന്റെ ആവശ്യപ്രകാരം ഈ മാസം ആദ്യം ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ മാലിദ്വീപില്‍ നിന്ന് ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ മൂന്ന് വ്യോമസേന പ്ലാറ്റ്‌ഫോമുകളിലുമുള്ള 88 സൈനികരും മേയ് 10-നുള്ളില്‍ രാജ്യം വിടണമെന്നാണ് മുയിസു ആവശ്യപ്പെട്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക