Image

ലോകത്തിൽ ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡാളസ്

ദുര്‍ഗ മനോജ്‌ Published on 24 March, 2024
ലോകത്തിൽ ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡാളസ്

ലോകത്തെ വിമാനത്താവളങ്ങളിൽ കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി അമേരിക്കയിലെ വാഷിങ്ടൺ ഡാളസ് അന്താരാഷ്ട്ര വിമാനത്താവളം. 89.95 ശതമാനം വിമാനങ്ങളും കൃത്യസമയം പാലിച്ച് പുറപ്പെടുന്നതിനാലാണ് നോർത്തേൺ വിർജീനിയയിലെ ഈ വിമാനത്താവളം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഡാളസ് ഫോർട്ട് വർത്ത് ഇൻ്റർനാഷണൽ (DFW) എയർപോർട്ടിൽ എല്ലാ വർഷവും 63 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് വന്നു പോകുന്നത്. അങ്ങനെയാണ് ഡാളസ് ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സൂപ്പർഹബ് വിമാനത്താവളങ്ങളിൽ ഒന്നായി മാറിയത്. ലോകമെമ്പാടുമുള്ള 149 ആഭ്യന്തര, 55 അന്തർദേശീയ വിമാനത്താവളങ്ങളിൽ നിന്നും നോൺ സ്റ്റോപ്പ് ആയി ഡാളസിലേക്കു യാത്ര ചെയ്യാനാകും. 2.7 ബില്യൺ ഡോളറിൻ്റെ ടെർമിനൽ റിന്യൂവൽ ആൻഡ് ഇംപ്രൂവ്‌മെൻ്റ് പ്രോഗ്രാമിലൂടെ, DFW എയർപോർട്ട് ആധുനിക സൗകര്യങ്ങളും അപ്‌ഡേറ്റ് ചെയ്ത സൗകര്യങ്ങളും ഉപയോഗിച്ച് അവിടെത്തുന്നവർക്ക് പരമാവധി സൗകര്യം നൽകുന്നു. ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ടുകളിലൊന്നായി മാറിയതും അതുകൊണ്ടാണ്.

89.39 ശതമാനം കൃത്യസമയം പാലിച്ച് കൊണ്ട് വിയന്ന അന്താരാഷ്ട്ര വിമാനത്താവളം കൃത്യനിഷ്ഠയുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി എയർപോർട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 89.04 ശതമാനം സമയക്രമം പാലിച്ചാണ് ഡെട്രോയിറ്റ് മൂന്നാം സ്ഥാനം നേടിയത്. ബെനിറ്റോ ജുവാരസ് ഇൻ്റർനാഷണൽ എയർപോർട്ടും എലിഫ്തീരിയോസ് വെനിസെലോസ് ഇൻ്റർനാഷണൽ എയർപോർട്ടും പട്ടികയിൽ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കി. ജുവാരസ് 88.36 ശതമാനവും എലിഫ്തീരിയോസ് വെനിസെലോസ് 88.12 ശതമാനവും സമയക്രമം പാലിച്ചിട്ടുണ്ട്. 

എയർലൈൻസുകളുടെ കാര്യത്തിൽ കൃത്യസമയത്ത് എത്തുന്നതിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എയറോ മെക്സിക്കോയാണ്. 90.66 ശതമാനം കൃത്യസമയം പാലിച്ച് കൊണ്ടാണ് എയറോ മെക്സിക്കോ ഒന്നാം സ്ഥാനത്ത് എത്തിയത്.
വൈകിപ്പറക്കുന്ന ഓരോ നിമിഷവും ഉപഭോക്താക്കൾക്കു പാഴായിപ്പോവുകയാണ് എന്ന തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക