Image

പൊലീസ് സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം : യുവാവ് ഗുരുതരാവസ്ഥയില്‍

Published on 24 March, 2024
പൊലീസ് സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം : യുവാവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവാവ്. പാലക്കാട് ആലത്തൂർ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലുള്ളില്‍ കടന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

പാലക്കാട് കാവശേരി സ്വദേശി രാജേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. രണ്ട് മക്കളുടെ അമ്മയായ യുവതി പരാതി നല്‍കിയതിന്റെ പേരില്‍ രാജേഷിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. പരാതി പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തു. സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് നിഗമനം.

രാജേഷിന് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. ആലത്തൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിനെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക