Image

വീരപ്പന്റെ മകൾ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു

Published on 24 March, 2024
വീരപ്പന്റെ മകൾ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു

ചെന്നൈ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വീരപ്പന്‍റെ മകളും അഭിഭാഷകയുമായ വിദ്യാറാണി. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്.

നാലുവര്‍ഷം മുമ്പ് ബിജെപിയില്‍ ചേർന്ന് വിദ്യാറാണി ദിവസങ്ങൾ മുൻപാണ് നടനും സംവിധായകനുമായ സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർകക്ഷിയിൽ ചേരുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ് വിദ്യറാണി.

ഒരു മുന്നണിയുമായും കൂട്ടുകുടാതെ ഒറ്റയ്ക്കാണ് തീവ്രതമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി ഇത്തവണയും മത്സരിക്കുന്നത്. പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലത്തിലും നാം തമിഴർകക്ഷി മത്സരിക്കുന്നുണ്ട്. 40 മണ്ഡലങ്ങളിൽ 20 ഇടത്തും സ്ത്രീകളാണ് മത്സരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക