Image

മാഹി വേശ്യകളുടെ കേന്ദ്രം: അധിക്ഷേപ പരാമർശത്തിൽ പി സി ജോർജിനെതിരെ നടപടിയുമായി പുതുച്ചേരി പൊലീസ്

Published on 24 March, 2024
 മാഹി വേശ്യകളുടെ കേന്ദ്രം: അധിക്ഷേപ പരാമർശത്തിൽ പി സി ജോർജിനെതിരെ  നടപടിയുമായി പുതുച്ചേരി പൊലീസ്

മാഹിയെക്കുറിച്ചും സ്ത്രീ സമൂഹത്തെക്കുറിച്ചും ബി.ജെ.പി നേതാവ് പി.സി.ജോര്‍ജ് നടത്തിയ അധിഷേപ പരാമര്‍ശത്തല്‍ പുതുച്ചേരി പൊലീസ് കേസെടുത്തു.

എം.ടി. രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്‍റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. 153 എ, 67 ഐ.ടി.ആക്ട്, 125 ആര്‍.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ.പി.സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.

മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗിച്ചത്. ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക