Image

100 കോടി ബജറ്റില്‍ ജയം രവിയുടെ ജീനി വരുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 24 March, 2024
100 കോടി ബജറ്റില്‍ ജയം രവിയുടെ  ജീനി  വരുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
യം രവിയുടെ ബിഗ് ബജറ്റ് ചിത്രമായ ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജയം രവി നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭുവനേശ് അര്‍ജുനനാണ്.
കൃതി ഷെട്ടി കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ വാമിഖ ഖുറേഷിയും ഒരു നിര്‍ണായകമായ വേഷത്തിലെത്തുന്നു. ഇഷാരി ഗണേഷാണ് നൂറ് കോടിയോളം മുതല്‍മുടക്കുള്ള സിനിമ നിര്‍മിക്കുന്നത്.

സമീപകാലത്തായി ഇറങ്ങിയ ജയം രവി സിനിമകള്‍ക്കൊന്നും തന്നെ ബോക്‌സോഫീസില്‍ വമ്ബന്‍ വിജയമാകാന്‍ സാധിച്ചിട്ടില്ല. പൊന്നിയന്‍ സെല്‍വന്റെ വിജയത്തിന് ശേഷം ഇറങ്ങിയ സൈറന്‍, ഇരൈവന്‍ എന്നിവയൊന്നും തന്നെ വലിയ വിജയമായിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക