Image

ബന്ധം വേര്‍പ്പെടുത്തിയിട്ടും ധനുഷും ഐശ്വര്യയും ഒരുമിക്കുന്നു

Published on 25 March, 2024
ബന്ധം വേര്‍പ്പെടുത്തിയിട്ടും ധനുഷും ഐശ്വര്യയും ഒരുമിക്കുന്നു

ജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും വിവാഹിതരാവുകയാണെന്ന വാര്‍ത്ത പോലെ അവരുടെ വേര്‍പിരിയലും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

2004ല്‍ വിവാഹിതരായ ദമ്ബതിമാര്‍ സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് വിവാഹമോചനത്തിലേക്ക് എത്തുന്നത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പമുണ്ടാവുമെന്നും സുഹൃത്തുക്കളായി പിരിയുകയാണെന്നുമാണ് വിവാഹമോചനത്തെ പറ്റി താരങ്ങള്‍ സംസാരിച്ചത്.

കോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയത്. പിന്നീട് വീട്ടുകാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുവരും വിവാഹമോചന തീരുമാനം ഉപേക്ഷിച്ചു എന്നും എങ്കിലും വേര്‍പിരിഞ്ഞ് ജീവിക്കാനാണ് ഇവരുടെ തീരുമാനമെന്നും മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് സൂചന.

ഐശ്വര്യയുമായി ധനുഷ് വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍. തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച്‌ വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ചലച്ചിത്ര നിരൂപകനാണ് ബെയില്‍വാന്‍ രംഗനാഥന്‍. 

 ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 'മകളുടെ അപ്രതീക്ഷിതമായ ഈ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചു. കുടുംബം അവരെ ഒരുമിച്ച്‌ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു. ഇരുവരും ഉടന്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ്,' ബെയില്‍വാന്‍ പറയുന്നത്.

ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ആ ശുഭവാര്‍ത്ത കേള്‍ക്കാനാണ്. ധനുഷുമായുള്ള വേര്‍പിരിയലിന് ശേഷം സംവിധായികയായി റീ എന്‍ട്രി നടത്തിയിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും വിചാരിച്ചത് പോലെ വിജയിച്ചില്ല. ചിത്രത്തില്‍ ഐശ്വര്യയുടെ പിതാവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക