Image

മാസപ്പടി കേസില്‍ തുടര്‍നടപടികളുമായി ഇഡി; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

Published on 27 March, 2024
മാസപ്പടി കേസില്‍ തുടര്‍നടപടികളുമായി ഇഡി; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ  ഇഡി അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തു.കൊച്ചിയിലെ ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  പൊലീസ് എഫ്ഐആറിന് തുല്യമാണ് ഇഡിയുടെ ഇസിഐആർ. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി.

ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു.

കേസില്‍ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഷോണ്‍ ജോര്‍ജ് അധിക ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കൃത്യമായ അന്വേഷണത്തിന്റെ പൂര്‍ത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യമായ രേഖകളുണ്ടെന്നും ഷോണ്‍ പറഞ്ഞു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക