Image

ന്യൂ ജഴ്‌സിയിൽ $1.13 ബില്യൺ വിജയം: മെഗാ മില്യൻസ് സമ്മാനത്തിൽ അഞ്ചാമത് (പിപിഎം) 

Published on 27 March, 2024
ന്യൂ ജഴ്‌സിയിൽ $1.13 ബില്യൺ വിജയം:  മെഗാ മില്യൻസ് സമ്മാനത്തിൽ അഞ്ചാമത് (പിപിഎം) 

ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മെഗാ മില്യൻസ് ലോട്ടറി സമ്മാനം ന്യൂ ജഴ്‌സിയിൽ. ചൊവാഴ്ച രാത്രി അജ്ഞാതൻ അടിച്ചത്  $1.13 ബില്യൺ. 

2024ലെ ആദ്യ ഫലം വരുന്നത് 31 നറുക്കെടുപ്പുകളിൽ വിജയി ഇല്ലാതെ കടന്നു പോയ ശേഷമാണ്. വിജയ നമ്പറുകൾ: 7, 11, 22, 29, 38, ഗോൾഡ് മെഗാ ബാൾ 4. 

പുതിയ വിജയിക്ക്  $1.13 ബില്യൺ മൊത്തമായി വാങ്ങാം. അല്ലെങ്കിൽ തവണകളായി $537.5 മില്യൺ. 

എല്ലാ വൈറ്റ് ബാളുകളും കൃത്യമായി മാച്ച് ചെയ്ത 13 പേർക്ക് $1 മില്യൺ വീതം ലഭിക്കും. ഫ്ലോറിഡയിലും ന്യൂ യോർക്കിലും രണ്ടു പേർ വീതവും കാലിഫോർണിയ, കൊളറാഡോ, ജോർജിയ, ഇല്ലിനോയ്, ഇന്ത്യാന, മിഷിഗൺ, ഒഹായോ എന്നിവിടങ്ങളിൽ ഓരോ ആൾ വീതവും. 

ന്യൂ യോര്കിൽ ഒരു ഭാഗ്യവാൻ മെഗാപയ്‌ലർ കളിച്ചു $2 മില്യൺ നേടി. 

2020 ജൂലൈയിൽ ആയിരുന്നു അവസാനത്തെ മെഗാ മില്ലിയൻസ് വിജയം: ന്യൂ ജഴ്‌സിയിൽ തന്നെ. 

ഇപ്പോൾ അടിച്ച ടിക്കറ്റ് ബയോണിൽ ആണ് വിറ്റഴിച്ചത്. ന്യൂ ജഴ്‌സി വിജയികളെ മറഞ്ഞിരിക്കാൻ അനുവദിക്കാറുണ്ട്. 

NJ Mega Millions winner hits $1.13 billion 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക