Image

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

Published on 27 March, 2024
ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ  സമര്‍പ്പണം നാളെ മുതല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം മാർച്ച്‌ 28 മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.

സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്ബാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇൻസട്രമെന്റ്സ് ആക്‌ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച്‌ 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമർപ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക