കൊച്ചി: നടൻ മോഹൻലാല്‍ ഫെഫ്കയില്‍ അംഗത്വം നേടി. കൊച്ചിയില്‍ സംഘടിപ്പിച്ച ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ വച്ചാണ് അദ്ദേഹം യൂണിയനില്‍ അംഗത്വമെടുത്തത്.
ബറോസ് എന്ന സിനിമയുടെ സംവിധായകനായ അദ്ദേഹം ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിലാണ് അംഗത്വം സ്വീകരിച്ചത്.
തൊഴിലാളി സംഗമത്തോടനുബന്ധിച്ച് ഇന്ന് മലയാള സിനിമ, സീരിയല്‍, വെബ് സീരീസ് എന്നിവയുടെ ചിത്രീകരണത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഫെഫ്ക അംഗങ്ങള്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടന്നു. വർഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതി ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.
സംവിധായകൻ സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്റെ അംഗത്വം കൈമാറിയത്.