Image

അഞ്ച് സഹകരണ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്

Published on 28 March, 2024
അഞ്ച് സഹകരണ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്

ഡല്‍ഹി: അഞ്ച് സഹകരണ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 46 (4) (i), 56 എന്നിവയ്ക്കൊപ്പം സെക്ഷന്‍ 47A (1) C വകുപ്പുകള്‍ പ്രകാരം ആര്‍ബിഐ പിഴ ചുമത്തി.

സോലാപൂരിലെ സോലാപൂര്‍ ജനത സഹകാരി ബാങ്ക് ലിമിറ്റഡിന് ആര്‍ബിഐ 28.30 ലക്ഷം രൂപ പിഴ ചുമത്തി. യോജിച്ചതും ശരിയായതുമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു അംഗത്തെ മാനേജ്മെന്റ് ബോര്‍ഡില്‍ ബാങ്ക് നിയമിച്ചിരുന്നു. ആര്‍ബിഐ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ബാങ്ക് ബിഒഎം പുനഃസംഘടിപ്പിച്ചിള്ള എന്നതാണ് കാരണം. ഉത്തര്‍പ്രദേശിലെ മഥുര ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.

കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡ്  ,തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സ്ഥിതി ചെയ്യുന്ന ഡിണ്ടിഗല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ,  നാസിക്കിലെ ദി ലക്ഷ്മി കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകളും പിഴ ചുമത്തിയവയിൽ പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക