Image

റിലീസ് ചെയ്ത് നാലാം ദിവസം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ ആടുജീവിതം

Published on 31 March, 2024
റിലീസ് ചെയ്ത് നാലാം ദിവസം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌  ആടുജീവിതം

റിലീസ് ചെയ്ത് നാലാം ദിവസം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോർഡാണ് ആടുജീവിതത്തിന്റെ പേരിലായത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തേ 50 കോടി ക്ലബില്‍ വേഗത്തിലെത്തിയതിന്റെ റെക്കോര്‍ഡ്. നാല് ദിവസം കൊണ്ടായിരുന്നു ലൂസിഫറും 50 കോടി ക്ലബിലെത്തിയത്.

ചിത്രം ആഗോളതലത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ സന്തോഷം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇതിനോടനുബന്ധിച്ച്‌ പ്രത്യേക പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

മാർച്ച്‌ 28 നായിരുന്നു ആടുജീവിതം പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കലക്ഷൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക