Image

പ്രേമലു ഒടിടിയിലേക്ക്

Published on 01 April, 2024
പ്രേമലു ഒടിടിയിലേക്ക്

12 കോടി രൂപ മുടക്കില്‍ ഒരുക്കിയ ഗിരീഷ് എ.ഡി. ചിത്രം 'പ്രേമലു' അൻപതാം ദിവസം പൂര്‍ത്തിയാകുമ്ബോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ വിജയകരമായി പ്രദര്‍ശനം തുടരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനു കേരളത്തില്‍ 140 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അൻപതാം ദിവസം പിന്നിടുകയാണ്. കേരളത്തില്‍ സിനിമ റിലീസ് ചെയിത 140 സെന്ററുകളില്‍ നിന്ന് അൻപതാം ദിവസം 144 സെന്ററുകളിലേക്ക് ഉയര്‍ന്നിരിക്കയാണ് 'പ്രേമലു'.

മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി. തിയേറ്ററുകളില്‍ പ്രദർശനം നേടുന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രേമലു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആയിരിക്കും ചിത്രം ഒടിടിയില്‍ എത്തുന്നത്. വിഷുവിന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക