Image

'പ്രേമലു' ഏപ്രില്‍ 12 മുതല്‍ ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നു.

Published on 02 April, 2024
'പ്രേമലു' ഏപ്രില്‍ 12 മുതല്‍ ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നു.

Kochi, India - April 2,  തെന്നിന്ത്യയാകെ വന്‍ വിജയമായ 'പ്രേമലു' ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഏപ്രില്‍ 12 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍  എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നസ്ലിന്‍, മമിതാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഗിരീഷ് എ ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഗിരീഷും കിരണ്‍ ജോസിയും ചേര്‍ന്നാണ്. 

എഞ്ചിനീയറിംഗ് ബിരുദധാരിയായ സച്ചിന്‍ തന്റെ കരിയറിനായി യുകെയിലേക്ക് പോകാനുള്ള മുന്നോടിയായി ഹൈദരാബാദില്‍ എത്തിപ്പെടുന്നതും തുടര്‍ന്ന് ഐടി ജീവനക്കാരിയായ റീനുവുമായി സുഹൃത്താകുന്നതും അത് പ്രണയത്തിലേക്ക് വഴി തെളിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം.

നസ്ലിനും മമിതയും ആദ്യമായി പ്രണയജോഡികളായി എത്തുന്ന ചിത്രമാണിത്. അജ്മല്‍ സാബു ഛായാഗ്രഹണവും  ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലീം  എന്നീ താരനിരയോടൊപ്പം മാത്യു തോമസ്, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തിയതും ചിത്രത്തെ ശ്രദ്ധേയമാക്കി.

രസകരമായ ഈ റൊമാന്റിക് കോമഡി ചിത്രം ഏപ്രില്‍ 12 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക