Image

അപര്‍ണ ദാസും നടൻ ദീപക് പറമ്ബോലും വിവാഹിതരാകുന്നു

Published on 02 April, 2024
അപര്‍ണ ദാസും നടൻ ദീപക് പറമ്ബോലും വിവാഹിതരാകുന്നു

ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് ശ്രദ്ധ നേടിയ നടി അപര്‍ണ ദാസും നടൻ ദീപക് പറമ്ബോലും വിവാഹിതരാകുന്നു.

ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം.  തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ്  ദീപകിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. 

‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തിയത്. ‘മനോഹരം’ എന്ന ചിത്രത്തിൽ അപര്‍ണയും ദീപകും ഒന്നിച്ച് അഭിനയിച്ചിരുന്നു.  പ്രിയൻ ഓട്ടത്തിലാണ്, സീക്രട്ട് ഹോം എന്നിവയാണ് അപർണയുടെ മറ്റു മലയാളം ചിത്രങ്ങൾ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക