Image

നജീബിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ, അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല: ബെന്യാമിൻ

Published on 02 April, 2024
നജീബിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ, അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല: ബെന്യാമിൻ

ആടുജീവിതം എന്ന നോവലിന് ആധാരമായ നജീബിന്റെ പേരുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് ബെന്യാമിൻ. നജീബിന്റെ നാട്ടിലെ പേര് ഷൂക്കൂർ എന്നാണെന്നും ഔദ്യോഗിക രേഖകളിൽ പേര് നജീബ് മുഹമ്മദ് എന്നാണെന്നും അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ലെന്നും ബെന്യാമിൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ആടുജീവിതം സിനിമയുമായും യഥാർത്ഥ കഥാപാത്രമാണ് ബന്ധപ്പെട്ട ചില ചർച്ചകൾ ഉയർന്ന സാ​ഹചര്യത്തിലാണ് ബെന്യാമിൻ്റെ പ്രതികരണം. ആടുജീവിതം ജീവിത കഥയല്ലെന്നും പലരുടെയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണെന്നും കഴിഞ്ഞ ദിവസം ബെന്യാമിൻ പറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് :

ഷുക്കൂർ – നജീബ്.
എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്.
ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല.

അതേസമയം, ആടുജീവിതം ആദ്യ വീക്കെന്‍ഡില്‍ തന്നെ 70 കോടിയാണ് ആഗോള കളക്ഷന്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി എത്തിയിരുന്നു. സ്വന്തം ചിത്രമായ ‘ലൂസിഫറി’ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ആടുജീവിതം ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രമായി മാറിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക