Image

ഡോ. കലാ ഷഹി ടീമില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ലോറിഡയില്‍ നിന്ന് രാജേഷ് മാധവന്‍ നായര്‍ മത്സരിക്കുന്നു

ജോര്‍ജ് പണിക്കര്‍ Published on 04 April, 2024
ഡോ. കലാ ഷഹി ടീമില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ലോറിഡയില്‍ നിന്ന് രാജേഷ് മാധവന്‍ നായര്‍ മത്സരിക്കുന്നു

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ലോറിഡയില്‍ നിന്നും ഫൊക്കാനയുടെ ഭാവി പ്രതീക്ഷയായി രാജേഷ് മാധവന്‍ നായര്‍ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ആണ് രാജേഷ് മത്സരിക്കുന്നത്. 2015 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലായി ജോലിയിയില്‍ പ്രവേശിച്ചു. 2016 മുതല്‍ 2021 വരെ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന രാജേഷ് കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. 2021 ല്‍ ഫ്‌ലോറിഡയിലെ താമ്പയിലേക്ക് മാറിയ രാജേഷ് മലയാളി അസോസിയേഷന്‍സ് ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയുടെ ലൈഫ് മെമ്പറും, സജീവ പ്രവര്‍ത്തകനുമാണ്. കേരളത്തിലും നിരവധി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രാജേഷ് മാധവന്‍ നായര്‍ മികച്ച ഒരു സംഘാടകന്‍ കൂടിയാണ്. ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് ഒരു പുതിയ ചരിത്രമാണ് സമ്മാനിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ ഡോ. കല ഷഹി നേതൃത്വം നല്‍കുന്ന 2024 - 2026 ഫൊക്കാന ടീം ഭരണത്തില്‍ വരേണ്ടതുണ്ട്. അതിനായിട്ടാണ് ടീം ലെഗസി പാനലില്‍ താന്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.

രാജേഷിനെപ്പോലെ ആത്മവിശ്വാസവും, പ്രവര്‍ത്തന നൈപുണ്യവും ഉള്ള യുവ തലമുറ ഫൊക്കാനയില്‍ സജീവമായെങ്കില്‍ മാത്രമെ ഫൊക്കാനയുടെ ഭാവി കൂടുതല്‍ സുരക്ഷിതമാവുകയുള്ളു എന്നും, രാജേഷിന്റെ വിജയം ഉറപ്പിക്കുവാന്‍ എല്ലാ ഫൊക്കാന പ്രവര്‍ത്തകരും സഹായിക്കണമെന്ന് ഫൊക്കാന 2024 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ ,നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ്, ഫിലിപ്പ് പണിക്കര്‍, രാജു എബ്രഹാം, വര്ഗീസ് തോമസ്, ജോയി കുടാലി, അഖില്‍ വിജയ്, ഡോ നീന ഈപ്പന്‍, ജെയ്‌സണ്‍ ദേവസിയ, ഗീത ജോര്‍ജ്, അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ്, വരുണ്‍ നായര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്‌സ് എബ്രഹാം യൂത്ത് കോഓര്‍ഡിനേറ്റര്‍സ് ആയ ക്രിസ്ല ലാല്‍, സ്‌നേഹ തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

Join WhatsApp News
observer 2024-04-04 12:48:53
ബാബു സ്റ്റീഫൻ എന്ത് തേങ്ങാക്കുലയാ സാറേ ചെയ്തത്? ചെയ്‍തത് ഒന്ന് പറയു. ഇല്ലാത്തതു പറഞ്ഞ് ഇലക്ഷന് നിക്കുന്നത് ശരിയല്ല
FOKANA സ്‌നേഹി 2024-04-04 20:16:13
ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് ഒരു പുതിയ ചരിത്രമാണ് സമ്മാനിക്കുന്നത്.*(ചിരിച്ചു മടുത്തു ) എന്താ ചെയ്തത് എന്ന് ഒരു വരി ഒന്ന് പറയുമോ ?
josecheripuram 2024-04-04 23:36:43
I am not a favorite of any one or any association, as everyone is aware , there is nothing free in any where in the world, We all worked hard and we are what we are now. It's ok we need to have a social platform(which is a flat form) but the way the associations function is just like the politics in India. Is there Democracy YES and No.
Thomaskutty 2024-04-05 00:25:24
observer & FOKANA സ്‌നേഹി: പിണറായിയെ ടൈംസ് സ്‌ക്വറിൽ കൊണ്ടുവന്നു, ഇരുമ്പു കസേരയിൽ ഇരുത്തി , കൂടെ നിന്ന് ഫോട്ടോയും എടുത്തു . പിന്നെ എന്തുവാ വേണ്ടിയത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക