Image

ട്രംപിനെക്കാൾ $100 മില്യൺ അധികം നേടി  ബൈഡൻ-ഹാരിസ് കാമ്പയ്ൻ (പിപിഎം) 

Published on 07 April, 2024
ട്രംപിനെക്കാൾ $100 മില്യൺ അധികം നേടി   ബൈഡൻ-ഹാരിസ് കാമ്പയ്ൻ (പിപിഎം) 

ബൈഡൻ-ഹാരിസ് കാമ്പയ്ൻ മാർച്ചിൽ $90 മില്യണിലധികം ധനസമാഹരണം നടത്തി ഡൊണാൾഡ് ട്രംപിന്റെ മുന്നിൽ തന്നെയാണ് നിൽക്കുന്നതെന്നു അവരുടെ വക്താവും ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയും വ്യക്തമാക്കി. ആദ്യ മൂന്നു മാസങ്ങൾ അവസാനിച്ചപ്പോൾ $192 മില്യൺ ക്യാഷ് കൈയിലുണ്ടെന്നു അവർ വെളിപ്പെടുത്തി. 

മാർച്ചിൽ $65.5 മില്യൺ പിരിച്ച ട്രംപിനു കൈയിലുള്ളത് $93.1 മില്യനാണ്. 

ഫ്ലോറിഡയിൽ ഡൊണാൾഡ് ട്രംപിന്റെ ഫണ്ട് റെയ്‌സറിൽ ശനിയാഴ്ച ശതകോടീശ്വരന്മാരിൽ നിന്നായി $50.5 മില്യൺ പിരിഞ്ഞു കിട്ടിയപ്പോൾ അദ്ദേഹം ബൈഡനെ കടത്തി വെട്ടി എന്ന വ്യാഖ്യാനം ഉണ്ടായിരുന്നു. ബൈഡൻ കാമ്പയ്ൻ ജനുവരി മുതൽ മാർച്ച് അവസാനം വരെ പിരിച്ച $187 മില്യനിൽ 96% സംഭാവനയും $200ൽ താഴെ ആയിരുന്നുവെന്നു ഡി എൻ സി ചൂണ്ടിക്കാട്ടി. ഇത് സമ്പന്നരുടെ പണമല്ല. 

ന്യൂ യോർക്കിൽ കഴിഞ്ഞയാഴ്ച മുൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമയും ബിൽ ക്ലിന്റണും പങ്കെടുത്ത ഫണ്ട് റെയ്‌സറിൽ പിരിച്ച $26 മില്യൺ ഉൾപ്പെടെ ബൈഡന്റെ മാർച്ചിലെ സമാഹരണം $192 മില്യണിൽ അധികമുണ്ട്. 2023 ഏപ്രിലിൽ വീണ്ടും മത്സരം പ്രഖ്യാപിച്ച ശേഷം ബൈഡനു 1.6 മില്യൺ ആളുകൾ സംഭാവന നൽകി. മാർച്ചിൽ പ്രസിഡന്റിന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിനു ശേഷം 24 മണിക്കൂറിനുള്ളിൽ $10 മില്യണിലധികം പിരിഞ്ഞു.  

ബൈഡൻ കാമ്പയ്ൻ മാനേജർ ജൂലി ഷാവെസ് റോഡ്രിഗസ് പറഞ്ഞു: "ഞങ്ങൾ പിരിക്കുന്ന പണം ചരിത്രപ്രധാനമാണ്. തിരഞ്ഞെടുപ്പു ഫലം തീരുമാനിക്കുന്ന വോട്ടർമാരിൽ നിന്നു മാത്രം." 

സമ്പന്നരോട് പിരിക്കയും ആ പണം കേസ് നടത്താൻ ഉപയോഗിക്കുകയും ചെയ്യുന്ന ട്രംപിനെ അവർ പരിഹസിച്ചു.

Biden has $192 million to Trump's $93.1 millon 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക