Image

രജനികാന്തിന്‍റെ 'വേട്ടയ്യന്‍' റിലീസ് തീയതി പ്രഖ്യാപിച്ച്‌ ലൈക പ്രൊഡക്ഷന്‍സ്

Published on 07 April, 2024
രജനികാന്തിന്‍റെ 'വേട്ടയ്യന്‍' റിലീസ് തീയതി പ്രഖ്യാപിച്ച്‌ ലൈക പ്രൊഡക്ഷന്‍സ്
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി 'ജയ് ഭീം' സിനിമയിലൂടെ ശ്രദ്ധേയനായ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍.
 
ജയിലര്‍ എന്ന വന്‍ വിജയത്തിന് ശേഷം രജനി അഭിനയിച്ച ചിത്രത്തില്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബ്ബാസ്കരന്‍ നിര്‍മ്മിക്കുന്ന വേട്ടയ്യന്‍ തലൈവരുടെ കരിയറിലെ 170-ാം ചിത്രമാണ്. സിനിമയുടെ ഷൂട്ടിങ്ങിനായി താരം കേരളത്തിലും എത്തിയിരുന്നു.

ഒരു റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ റിലീസിങ് ഡേറ്റ് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. 2024 ഒക്ടോബറില്‍ ചിത്രം ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തുമെന്നാണ് ലൈക പ്രൊഡക്ഷന്‍സിന്‍റെ പ്രഖ്യാപനം.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാരിയർ, റിതിക സിങ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക