Image

ടെസ്‌ല കാര്‍ സ്വന്തമാക്കി നടൻ മനോജ് കെ ജയന്‍

Published on 08 April, 2024
ടെസ്‌ല കാര്‍ സ്വന്തമാക്കി നടൻ മനോജ് കെ ജയന്‍

ടെസ്‍ലയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കി നടൻ മനോജ് കെ.ജയൻ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്‌ട്രിക് കാറുകളില്‍ ഒന്നായ ടെസ്‍ലയുടെ കാർ യുകെയിലെ ഉപയോഗത്തിനായാണ് താരം വാങ്ങിയിരിക്കുന്നത്.

'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു കരുതി, പക്ഷേ നടന്നു' എന്ന ക്യാപ്ഷനോടെയാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

ടെസ്‍ലയുടെ ഏറ്റവും പോപ്പുലർ പതിപ്പായ മോഡല്‍ 3-യാണ് മനോജ് കെ ജയന്റെ യുകെയിലെ വീട്ടിലെത്തിയത്. 2017-ല്‍ യുഎസ് വിപണിയിലെത്തിയ ടെസ്‌ല മോ‍ഡല്‍ 3 യുകെയില്‍ എത്തുന്നത് 2019-ലായിരുന്നു. 2020-ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയൻ സ്വന്തമാക്കിയതെന്നാണ് സൂചന.

ടെസ്‍ലയുടെ ബെസ്റ്റ് സെല്ലിംഗ് വാഹനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതാണ് മോഡല്‍3. സ്റ്റാന്റേർഡ് റേഞ്ച്, സ്റ്റാന്റേർഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ് റേഞ്ച് പ്ലസ്, റിയർ വീല്‍ ഡ്രൈവ്, ലോംഗ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെർഫോമൻസ് എന്നീ വേരിയന്റുകളില്‍ ഈ മോഡലിനുണ്ട്.

വിദേശ നിരത്തുകളില്‍ ടെസ്ല എത്തിച്ചിട്ടുള്ള മോഡല്‍3-യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ട്. ഈ വാഹനത്തിന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക