Image

രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ സഞ്ജയ് ദത്ത്

Published on 08 April, 2024
രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ  സഞ്ജയ് ദത്ത്

രാഷ്ട്രീയപ്രവേശനമില്ലെന്ന നിലപാട് എക്‌സിലൂടെ പങ്കുവച്ച്‌ ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്നും അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും സഞ്ജയ് ദത്ത് കുറിച്ചു.

ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ കർണാലില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി സഞ്ജയ് ദത്ത് മത്സരിക്കുന്നു എന്ന ചർച്ച കുറച്ച ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ 2004-2005 കാലയളവില്‍ യുവജനകാര്യം, കായികം എന്നീ വകുപ്പുകള്‍ ചെയ്തിരുന്നത് സഞ്ജയ് ദത്തിന്റെ പിതാവും നടനുമായിരുന്ന സുനില്‍ ദത്താണ്. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയയാകട്ടെ എം.പിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക