Image

നിരവധി വിവാഹങ്ങൾക്കും മുഹൂർത്തമൊരുങ്ങി, ഗ്രഹണം വിസ്മയം അടക്കാനാവാത്ത ദൃശ്യമായി (പിപിഎം)

Published on 09 April, 2024
നിരവധി വിവാഹങ്ങൾക്കും മുഹൂർത്തമൊരുങ്ങി, ഗ്രഹണം വിസ്മയം അടക്കാനാവാത്ത ദൃശ്യമായി (പിപിഎം)

സൂര്യനെ ചന്ദ്രൻ മറച്ചു പിടിക്കുന്ന അസാധാരണ പ്രതിഭാസത്തിനു നോർത്ത് അമേരിക്ക തിങ്കളാഴ്ച സാക്ഷ്യം വഹിച്ചപ്പോൾ നാലു മിനിറ്റ് നീണ്ട ഇരുട്ടിൽ വിസ്മയം അടക്കാനാവാതെ ജനലക്ഷങ്ങൾ ആ കാഴ്ച കണ്ടു. ചന്ദ്രന്റെ നിഴൽ പകലിനെ രാത്രിയാക്കിയപ്പോൾ മെക്സിക്കോയിൽ നിന്നു കാനഡയിലേക്കു ഗ്രഹണം കടന്നു പോയി. കാനഡയുടെ ന്യൂഫൗണ്ട്ലാൻഡിൽ വൈകിട്ട് അഞ്ചു മണിക്കു (ഇ ടി) തൊട്ടു മുൻപാണ് ഗ്രഹണം അവസാനമായി കണ്ടത്.  

മെക്സിക്കോയിലെ പിയദ്രാസ് നെഗ്രസ് പട്ടണത്തിൽ നിന്നാണ് യുഎസിലേക്കു ഗ്രഹണം ആദ്യം അതിർത്തി കടന്നത്. അപ്പോൾ സമയം ഉച്ചതിരിഞ്ഞു 2:27. 

വിവാഹങ്ങൾക്കും ഒരു ദിനം 

ചന്ദ്രന്റെ നിഴൽ പിന്നീട് അർകൻസോയിൽ റസൽവില്ലിൽ എത്തിയപ്പോൾ നൂറോളം വിവാഹങ്ങൾ അവിടെ നടത്തപ്പെട്ടു.

ന്യൂ യോർക്ക് സിറ്റിയിൽ കുട്ടികളായിരിക്കെ സുഹൃത്തുക്കളായ ലെക്സി മറീറോയും (40) ഏയ്ഞ്ചൽ മറീറോയും (53) ഗ്രഹണനാളിൽ വിവാഹം കഴിച്ചത് 26 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. മൻഹാട്ടനിലെ മാരിയേജ് ബ്യുറോയിൽ ആയിരുന്നു ചടങ്ങു നടന്നത്.

ന്യൂ യോർക്ക് സിറ്റിയിൽ ഗ്രഹണം എത്തിയത് 3:25നാണ്. നഗരം സമ്പൂർണ ഗ്രഹണത്തിന്റെ പാതയിൽ ആയിരുന്നില്ലെങ്കിലും 90% വരെ പൂർണമായിരുന്നു കാഴ്ച. സുരക്ഷാ കണ്ണടകളുമായി ആയിരങ്ങൾ തിങ്ങിക്കൂടി. ബഫലോ, സിറാക്യൂസ് എന്നിവിടങ്ങളിൽ പക്ഷെ ദൃശ്യം പൂർണമായിരുന്നു. 

മൻഹാട്ടനിൽ ദൃശ്യം കണ്ട ന്യൂ യോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു: "എത്ര ഇരുൾ വന്നാലും സൂര്യൻ വൈകാതെ തിരിച്ചു വരും." 

പെൻസിൽവേനിയയിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗ്രഹണം ആരംഭിച്ചത്. ആയിരങ്ങൾ ഏറിയിൽ ഒലിവേഴ്സ് ബിയർ ഗാർഡനിൽ തടിച്ചുകൂടി. രാവിലെ മഴ പെയ്ത നഗരം ചരിത്ര കാഴ്ചയുടെ സമയമായപ്പോൾ തെളിഞ്ഞ കാലാവസ്ഥ കണ്ടു. 

സമ്പൂർണ ഗ്രഹണ പാത യുഎസിനോട് വിടവാങ്ങിയത് മൂന്നരയോടെയാണ്. മെയ്‌നിലെ ഹോൾട്ടണിൽ. 11 വയസുള്ള ഒരു കുട്ടി പറഞ്ഞു: "ഒരിക്കൽ കൂടി അതു കാണാൻ ഞാൻ ആയിരക്കണക്കിനു ഡോളർ നൽകാം." 

ഭൂഖണ്ഡത്തിൽ അടുത്ത ഗ്രഹണം 2044ലാണ്. 

Thousands awed by total eclipse 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക