Image

പൃഥ്വിരാജ് പ്രധാന വില്ലന്‍ ആയി എത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ'; റിലീസ് തീയതിയില്‍ മാറ്റം,

Published on 09 April, 2024
പൃഥ്വിരാജ് പ്രധാന വില്ലന്‍ ആയി എത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ'; റിലീസ് തീയതിയില്‍ മാറ്റം,

ക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും പ്രഥ്വിരാജിൻ്റേയും ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിന്റെ റിലീസ് തിയ്യതിയില്‍ മാറ്റമുള്ളതായി അണിയറ പ്രവർത്തകർ.

ചിത്രം ഏപ്രില്‍ 11ന് ഈദ് റിലീസ് ആയി റിലീസ് ചെയ്യും. ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്.

ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ഇതിനകം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്ഷയ്‌യും ടൈഗറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടതിനാല്‍ 70 മില്ലീമീറ്ററില്‍ ആക്ഷൻ മോഡില്‍ അവരെ കാണുന്നത് വരെ കാത്തിരിക്കേണ്ടതാണ് എന്ന് നിർമ്മാതാക്കള്‍ അറിയിച്ചു.

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്. ഈ പാൻ-ഇന്ത്യ സിനിമയില്‍ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക