Image

'മാരിവില്ലിൻ ഗോപുരങ്ങള്‍'; റിലീസ് നീട്ടി

Published on 10 April, 2024
'മാരിവില്ലിൻ ഗോപുരങ്ങള്‍'; റിലീസ് നീട്ടി

കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറില്‍ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി വന്ന് അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങള്‍’.

ഏപ്രില്‍ 12 ന് പ്രദർശനം ചെയ്യുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

‘മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തെളിവായി സീസണ്‍ ലക്ഷ്യം വെച്ചു വരുന്ന ഒരുപറ്റം സിനിമകള്‍ക്കിടയില്‍ മാരിവില്ലിൻ കാണാനായി കുറച്ചു ദിവസം കൂടി കാത്തിരിക്കാം. റിലീസാകാൻ പോകുന്ന എല്ലാ ചിത്രങ്ങള്‍ക്കും വിജയാശംസകള്‍,’ ഇന്ദ്രജിത്ത് സമൂഹ മാധ്യമങ്ങളില്‍ എഴുതി.

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങള്‍. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രൈയ്ലറുകളും പാട്ടുകളും മുൻപ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഒരു കളർഫുള്‍ ഫാമിലി എന്റർടൈനർ ആകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക