Image

എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്‌കരിച്ച്‌ കളയുമോ എന്നായിരുന്നു; സുരേഷ് ഗോപിയെ പരിഹസിച്ച്‌ കെബി ഗണേഷ് കുമാര്‍

Published on 10 April, 2024
എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്‌കരിച്ച്‌ കളയുമോ എന്നായിരുന്നു; സുരേഷ് ഗോപിയെ പരിഹസിച്ച്‌ കെബി ഗണേഷ് കുമാര്‍

സുരേഷ് ഗോപിയെയും യുഡിഎഫ് നേതാക്കളെയും രൂക്ഷമായി പരിഹസിച്ച്‌ നടനും ഗതാഗത മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. ജീവിതത്തില്‍ നോമ്ബ് കഞ്ഞി കാണാത്ത വിധത്തില്‍ തള്ളവിരല്‍ ഇട്ട് നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപി.

ആളുകളെ കബളിപ്പിക്കാനാണ് ഈ നാടകം. സുരേഷ് ഗോപി നിസ്‌കരിക്കുന്നതിന് മുമ്ബുള്ള കാര്യങ്ങളെല്ലാം ചോദിച്ച്‌ മനസ്സിലാക്കിയിരുന്നു.

എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്‌കരിച്ച്‌ കളയുമോ എന്നതായിരുന്നു. അഭിനയം ഭയങ്കരമായിരുന്നു. ഇതൊക്കെ പണ്ട് കേരളത്തില്‍ കണ്ടതാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ കോളേജ് തിരഞ്ഞെടുപ്പില്‍ കാണിച്ച അതേ നാടകമാണ് സുരേഷ് ഗോപിയും ഇപ്പോള്‍ ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.

അതുപോലെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മാതാവിന്റെ പള്ളികള്‍ കാണാതെയാണ് സുരേഷ് ഗോപി തൃശൂരില്‍ എത്തി കിരീടം സമര്‍പ്പിച്ചത്. ചെമ്ബ് പൂശിയ സ്വര്‍ണ കിരീടം കൊടുത്ത് പറ്റിച്ചപ്പോള്‍ എടുത്ത് കൊണ്ടുപോകാനാണ് മാതാവ് പറഞ്ഞത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ മാതാവിന്റെ പള്ളി വെട്ടുകാടുണ്ട്.

ഇനി സുരേഷ് ഗോപി കൊല്ലംകാരനല്ലേ എന്ന് നോക്കിയാല്‍ വേളാങ്കണ്ണി പള്ളിയുണ്ട്. ഇതൊന്നും പരിഗണിക്കാതെ പുള്ളി നേരെ പോയത് തൃശൂരിലെ മാതാവിന് സ്വര്‍ണ കിരീടം സമ്മാനിക്കാനാണെന്നും ഗണേഷ് പറഞ്ഞു. മണിപ്പൂരിലെ ന്യൂനപക്ഷങ്ങളെ കൊന്ന് തള്ളിയപ്പോള്‍ കണ്ടില്ലെന്ന് നടിച്ച പ്രധാനമന്ത്രിയുടെ പ്രഥമ ശിഷ്യനാണ് സുരേഷ് ഗോപിയെന്നും ഗണേഷ് പറഞ്ഞു.

നമ്മള്‍ അലൂമിനിയം പ്ലേറ്റ് വാങ്ങിയാല്‍ ഇന്‍കം ടാക്‌സുകാരന്‍ വീട്ടില്‍ വരും. ചെമ്ബില്‍ ബിരിയാണി കൊടുത്തയച്ചെന്ന് മുഖ്യമന്ത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചവരാണ് സ്വര്‍ണ പ്ലേറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കുന്നത്. പ്രധാനമന്ത്രിയെ പിടിച്ച്‌ കെട്ടുമെന്ന് പറഞ്ഞ് ഡല്‍ഹിക്ക് പോയിട്ട് രാഹുല്‍ കെട്ടിപ്പിടിച്ചു.

റോഡില്‍ നടന്ന് തെണ്ടി തിരിയാതെ രാഹുല്‍ ഗാന്ധി എന്തുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ കസേര ഏറ്റെടുത്തില്ല. അത് മറ്റൊരാളുടെ തലയില്‍ വെച്ച്‌ വിദേശ യാത്രയിലാണ്. പെറ്റ തള്ളയ്ക്ക് പോലും അറിയില്ല എവിടെയാണെന്ന്. കോണ്‍ഗ്രസുകാര്‍ക്ക് പോലും രാഹുല്‍ എവിടെയാണെന്ന് അറിയില്ലെന്നും ഗണേഷ് പരിഹസിച്ചു.

അതേസമയം ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ, അത്ര തന്നെ നരേന്ദ്ര മോദിയോട് ഭക്തിയുള്ളയാളാണ് എന്‍കെ പ്രേമചന്ദ്രന്‍. അത്തരമൊരാളോടാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നത്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെ പൂജാമുറിയില്‍ നരേന്ദ്ര മോദി ചിത്രം കാണാന്‍ സാധ്യതയുണ്ട്. നടന്ന് കള്ളം പറയുന്നയാളാണ് പ്രേമചന്ദ്രന്‍. ബാബരി മസ്ജിദ് പൊളിച്ച്‌ അമ്ബലം പണിത ശേഷം മോദി അബുദാബിയില്‍ പോയി അമ്ബലം ഉദ്ഘാടനം ചെയ്തു. ലജ്ജയില്ലേ അദ്ദേത്തിനെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

Join WhatsApp News
Victor 2024-04-10 19:19:09
"""എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്‌കരിച്ച്‌ കളയുമോ എന്നതായിരുന്നു.""" (Read more : https://emalayalee.com/vartha/312458) പള്ളിയും നിസ്കാരവുമൊക്കെ മനുക്ഷ്യരുടെ ദൈവ വിശ്വാസം അല്ലെ ഗെണെഷ്‌ജീ ; ??? അങ്ങനെ നിസ്കരിച്ചാൽ താങ്കൾ എന്തിനാ """"""പേടിക്കുന്നത് """""???? നല്ലതല്ലേ അങ്ങനെ പെരുമാറുന്നത് ???? അത്തരം..........( """പേടി """) എന്ന വാക്ക് or സംസാരം ഒരു വിവാദത്തിനു വഴി ഉണ്ടാക്കില്ലേ ???? സംശയം കൊണ്ട് ചോദിച്ചതാണേ .
വീക്ഷണം കുട്ടപ്പൻ 2024-04-11 15:50:32
ഇലക്ഷൻ അടുത്തപ്പോൾ ഇവനൊക്കെ ചെമ്പു കിരീടവും നിസ്കാരവും ഒക്കെയായി ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയതാണെന്നു ശ്രീമാൻ ഗണേശൻ വിളിച്ചു പറഞ്ഞാൽ അതിൽ എന്താണ് തെറ്റ്. ഇലക്ക്ഷനു മുമ്പും ഈ പള്ളികളും മസ്‌ജിദുകളും എല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നല്ലോ, അപ്പോൾ ഈ ഭക്തർ ഒക്കെ എവിടെ ആയിരുന്നു? ഈ കാണിച്ചു കൂട്ടുന്ന തരികിട ഷോകളും കോപ്രായങ്ങളും എന്തിനാണെന്ന് തൃശ്ശൂർ ജനതക്കു തന്നെയല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും മനസ്സിലായി!
Jayan varghese 2024-04-11 23:28:52
പുറത്തു കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ വലിച്ചു കൂടയിലിടുന്ന തനി മലയാളി ഞണ്ടൻ ശീലം പരസ്യമായി പുറത്തു കാട്ടല്ലേ ബഹുമാനപ്പെട്ട മന്ത്രി പുംഗവൻ ? എത്ര കാലം എന്തെല്ലാം വേഷങ്ങൾ അഭിനയിച്ചിട്ടാണ് അങ്ങ് ഇപ്പോഴത്തെ കസേരയിൽ അമർന്നിരിക്കുന്നതെന്ന് ഓർമ്മ വേണം സാർ. മനുഷ്യൻ ചെയ്യുന്ന യാതൊരു പ്രവർത്തികളും ’പെർഫെക്ഷൻ ’ എന്ന അവസ്ഥയെ പ്രാപിക്കുന്നില്ല എന്നതിനാൽ വ്യക്തികളെ വിരൽ ചൂണ്ടി പരിഹസിക്കുമ്പോൾ വിവാഹ മോതിരം ഊരിയ വിരലടക്കം നാല് വിരലുകൾ താങ്കളെത്തന്നെ ചൂണ്ടുന്നത് അങ്ങ് കാണാതിരിക്കരുത്. പരസ്പ്പരം ചളി വാരിയെറിഞ്ഞും വ്യക്തിഹത്യ നടത്തിയും ആർജ്ജിച്ച് അനുഭവിക്കുന്ന ഈ അധികാരത്തിന്റെ ആസന സൂഖം ആജീവനാന്തം ശാശ്വതമല്ല എന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ കുറേക്കൂടി അന്തസ്സുള്ള രാഷ്ട്രീയക്കാരെ നമുക്ക് ലഭിക്കുമായിരുന്നു!
joseheripuram 2024-04-12 01:30:01
The problem with our politicians they have no respect for people or opponents. They need to learn how to behave in public. The body language and the tone of their speech all shows their in confidence and in compatibility . And we applaud them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക