Image

സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി' റിലീസ് തീയതി പുറത്ത്

Published on 11 April, 2024
സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'   റിലീസ് തീയതി പുറത്ത്

സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന “പഞ്ചവത്സര പദ്ധതി” ഏപ്രില്‍ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ എഴുതുന്നു.

ആല്‍ബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികള്‍ക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-കിരണ്‍ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി കുഞ്ഞികൃഷ്ണൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക