Image

നിര്‍മാതാവ് ഗാന്ധിമതി ബാലന് വിട നല്‍കി സാംസ്‌കാരിക കേരളം

Published on 11 April, 2024
നിര്‍മാതാവ് ഗാന്ധിമതി ബാലന് വിട നല്‍കി സാംസ്‌കാരിക കേരളം

സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന് വിട നല്‍കി സാംസ്‌കാരിക കേരളം. തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മലയാള ക്ലാസ്സിക് സിനിമകളുടെ നിര്‍മ്മാതാവിന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗാന്ധിമതി ബാലന്‍ അന്തരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വഴുതക്കാട്ടെ വീട്ടില്‍ ഗാന്ധി മതി ബാലന്റെ മൃതദേഹം എത്തിച്ചു. സിനിമ മേഖലയിലെ സഹപ്രവര്‍ത്തകരും, രാഷ്ട്രീയ , സംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം വന്‍ ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴുതക്കാട്ടെ വീട്ടിലേക്ക് എത്തിയത്.

മൂന്നുമണി മുതല്‍ അയ്യങ്കാളി ഹാളിലും പൊതുദര്‍ശനം നടന്നു. പത്തനംതിട്ടയില്‍ ജനിച്ച്‌ തിരുവനന്തപുരം കര്‍മണ്ഡലമാക്കിയ ബാലനെ കാണാന്‍ നിരവധി സുഹൃത്തുക്കളും, ശിഷ്യരും അയ്യങ്കാളി ഹാളിലുമെത്തി. വൈകിട്ട് 5 മണിയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക