Image

'ദ ഗോട്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു

Published on 11 April, 2024
 'ദ ഗോട്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം – ഗോട്ട്’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച്‌ നിർമാതാക്കള്‍.

കേരളത്തിലെയും തമിഴ്നാട്ടിലെയും ചിത്രീകരണത്തിന് ശേഷം റഷ്യയില്‍ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ച്‌ കഴിഞ്ഞു. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഗോട്ട് എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന 25-ാം ചിത്രമാണ്.

എജിഎസ് ഉടമ അര്‍ച്ചന കല്‍പ്പാത്തി പുറത്തുവിട്ട സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിജയ് ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ആരാധകരുടെ ആകാംക്ഷ അവസാനിച്ചു. 2024 സെപ്റ്റംബർ 5ന് ഗോട്ട് ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തും. സിനിമയിലെ വിജയ്‌യുടെ ലുക്ക് പുറത്തുവിട്ട പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചത്. 

പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീർ, ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക