Image

ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം;  ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുന:സംഘടിപ്പിച്ചു

ഡോ. കലാ ഷഹി (ജനറൽ സെക്രട്ടറി) Published on 12 April, 2024
ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം;  ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുന:സംഘടിപ്പിച്ചു

ഫൊക്കാനയിൽ വിഭാഗീയത പൂർണ്ണമായും അവസാ നിപ്പിക്കാനായി ഫൊക്കാന പ്രസിഡൻ്റും , ട്രസ്റ്റി   ബോർഡും നടത്തിയ ശ്രമങ്ങൾക്ക് ശുഭ പര്യവസാനം.  ഐക്യ ശ്രമങ്ങൾ പരിപൂർണതയിൽ എത്തിക്കാനായി പോൾ കറുകപ്പള്ളിയും, മാധവൻ നായരും രാജിവച്ച ഒഴിവിലേക്ക് സുധാ കർത്ത, ജോസഫ്  കുരിയപ്പുറം എന്നിവർ ട്രസ്റ്റി ബോർഡിൽ നിയമിതരാവും. ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് അലക്സ് തോമസ് (ഫിലഡൽഫിയ)l, റെജി വര്ഗീസ് ( സ്റ്റാറ്റൻ ഐലൻ്റ്)  ഡോ. സുജ ജോസ് (ന്യൂ ജേഴ്സി) എന്നിവരും നിയമതിരാകും. ട്രസ്റ്റി ബോർഡ് തീരുമാന പ്രകാരം  പോൾ  കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന, സജി പോത്തൻ എന്നിവർ  നടത്തിയ  ഐക്യ ചർച്ചകളിൽ ഉരുത്തിരിഞ്ഞ    തീരുമാനപ്രകാരമാണ് ഐക്യത്തിൻറെ പുതിയ ചക്രവാളം തുറന്നത്. ഫൊക്കാന ട്രസ്റ്റി ബോർഡ് ഈ തീരുമാനങ്ങൾക്ക്  പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

കൂടാതെ ഈ വർഷം  പുതുതായി  അപേക്ഷ നൽകിയ അസോസിയേഷനുകൾക്ക് ഫൊക്കാന നിയമാവലി പ്രകാരമുള്ള രേഖകൾ സമർപ്പിക്കാൻ  ഒരാഴ്ച കൂടി ഗ്രേസ് പീരിയഡ് നൽകാൻ അവർ ഡോ. ബാബു സ്റ്റീഫൻ  ട്രസ്റ്റി ബോർഡിന് നിർദ്ദേശം നൽകി. ഇതോടു കൂടി ഫോക്കാനയിൽ ഐക്യം പൂർണമാകുമെന്നു ഫൊക്കാന നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും അഭിപ്രായപ്പെട്ടു.   

ഈ വർഷം ജൂലൈ മാസം നടക്കാനിരിക്കുന്ന കൺവൻഷന് പുതിയ ഊർജം പകർന്നിരിക്കയാണ് ഐക്യ തീരുമാനം.

Join WhatsApp News
ജോൺ ജോർജ് 2024-04-12 10:58:27
ഇലക്ഷൻ പരാജയഭീതി പൂണ്ട ഫൊക്കാനാ സെക്രട്ടറി കാണിക്കുന്ന സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നിഷ്കരുണം തള്ളിക്കളയുന്നതോടൊപ്പം. ഇതു പോലുള്ള പുഴുക്കുത്തുക്കളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക.
fokana kuttappan 2024-04-15 03:28:03
ഫൊക്കാന പ്രസിഡന്റ് വലിയ വായിലേയുള്ള പ്രസ്താവനകൾ നിർത്തി വല്ല കാര്യങ്ങളും ചെയ്യണം. ഇതുവരെ ഇതുവരെ എന്തെങ്കിലും ചെയ്തതായി ആർക്കും അറിവില്ല. ഫൊക്കാന ആരുടെയും തറവാട്ട് സ്വത്തല്ല എന്ന് പറഞ്ഞത് കേട്ടു . അതുപോലെ ഫൊക്കാന വിൽപ്പന ചരക്കുമല്ല. കഴിഞ്ഞ തവണ കാശു മുടക്കി അല്ലെ പ്രസിഡന്റായത് ? അല്ലാതെ സംഘടനയിൽ പ്രവർത്തിച്ചിട്ടൊന്നുമല്ലല്ലോ. എന്നിട്ട് ഇപ്പോൾ ഒരു പിൻഗാമിയെ കൂടി അടിച്ചേൽപ്പിക്കാൻ നോക്കുന്നു. അതായത് റിമോട്ടിൽ ഭരിക്കാമെന്ന് പൂതി മനസില് ഇരിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക