Image

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെര്‍റ്റൈനെര്‍ 'ഡിയര്‍' തിയേറ്ററുകളില്‍

പി ആര്‍ ഓ  പ്രതീഷ് ശേഖര്‍. Published on 12 April, 2024
ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെര്‍റ്റൈനെര്‍ 'ഡിയര്‍' തിയേറ്ററുകളില്‍

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെര്‍റ്റൈനെര്‍ ഡിയര്‍ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങള്‍ കരസ്ഥമാക്കുന്നു. ആനന്ദ് രവിചന്ദ്രന്‍ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ആപേക്ഷിക ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.  ഭാര്യയുടെ കൂര്‍ക്കംവലി പ്രശ്നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴില്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും തെലുഗില്‍  അക്കിനേനി നാഗ ചൈതന്യയും വോയ്സ് ഓവര്‍ ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു. നട്ട്മെഗ് പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ വരുണ്‍ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഡിയറിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. ജിവി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ  ഗാനങ്ങള്‍ ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. മലയാളത്തില്‍ നട്ട്മഗ് പ്രൊഡക്ഷന്‍സ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചര്‍ എന്ന ചിത്രത്തിന് ശേഷം നിര്‍മ്മിച്ച ചിത്രമാണ് ഡിയര്‍.

ഡിയറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ജഗദീഷ് സുന്ദരമൂര്‍ത്തി, എഡിറ്റര്‍ : രുകേശ്, ആര്‍ട്ട് ഡയറക്റ്റര്‍ : പ്രഗദീശ്വരന്‍ പനീര്‍സെല്‍വം, പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സര്‍ : രാഘവ് രമേശ്, കോസ്റ്റിയൂം ഡിസൈനര്‍ : അനുഷാ മീനാക്ഷി, കൊറിയോഗ്രാഫര്‍ : രാജു സുന്ദരം, ബ്രിന്ദ , അസര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : കറുപ്പ് ജി കാര്‍ത്തി, സ്റ്റണ്ട് : രാം കുമാര്‍, മേക്കപ്പ് : കാര്‍ത്തിക് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജയ് ഗണേഷ്, പി ആര്‍ ഓ  പ്രതീഷ് ശേഖര്‍.

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെര്‍റ്റൈനെര്‍ 'ഡിയര്‍' തിയേറ്ററുകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക