Image

അലന്‍ കൊച്ചൂസ് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി മത്സരിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 April, 2024
അലന്‍ കൊച്ചൂസ് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി മത്സരിക്കുന്നു.

ന്യൂ യോര്‍ക്ക്  : സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍  കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി  ന്യൂയോര്‍ക്കിലെ യുവ  സംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകനയ അലന്‍ കൊച്ചൂസ്  മത്സരിക്കുന്നു.  

മികച്ച പ്രസംഗികന്‍,  മത-സാംസ്‌കാരിക -രാഷ്ട്രീയ പ്രവര്‍ത്തകന്‍ , സംഘടനാ പ്രവര്‍ത്തകന്‍  തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂ യോര്‍ക്ക് കാരുടെ അഭിമാനമായ അലന്‍ കൊച്ചൂസ് '. ന്യൂ യോര്‍ക്കിലെ രാഷ്ട്രീയ കാര്യങ്ങളില്‍ നിറസാനിദ്യമാണ് അലന്‍. രാഷ്ട്രിയ മേഖലകളില്‍ ആയാലും ,മലയാളീ  അസ്സോസിയേഷനുകളിലായലും  ചര്‍ച്ചില്‍ ആയാലും    അലന്‍ തന്റെ പ്രവര്‍ത്തനത്തില്‍ കര്‍മ്മ നിരതനാണ്.  Y's men's  ഇന്റര്‍നാഷനലിന്റെ നോര്‍ത്ത് അമേരിക്കന്‍ റീജിയന്റെ  യൂത്ത് പ്രസിഡന്റ് ആയും അലന്‍  സേവനം അനുഷ്ടിക്കുന്നു.

ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2023 ല്‍  ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സില്‍  ബിരുദവും  കരസ്ഥമാക്കിയ അദ്ദേഹം വാള്‍സ്ട്രീറ്റില്‍   റിസ്‌കമാനേജ്‌മെന്റില്‍  ജോലിയും തുടങ്ങി. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ഫാമിലി ബിസിനസ്സ് ആയ  റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പാര്‍ടൈം ആയും ജോലി  ചെയ്യുന്നു. ന്യൂ യോര്‍ക്കിലെ  രാഷ്ട്രീയ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന  യുവ തലമുറയുടെ പ്രതിനിധിയാണ് അലന്‍.

ന്യൂ യോര്‍ക്കിലെ രാഷ്ട്രീയ രംഗത്ത് വളര്‍ന്നു വരുന്ന  അലന്‍, നമ്മുടെ യുവ തലമുറയുടെ ഭാവി വാഗ്ദാനമാണ്. അമേരിക്കന്‍ രാഷ്ട്രിയത്തില്‍ നമ്മുടെ കുട്ടികളെ കൂടുതല്‍ പ്രോസ്ലഹിപ്പിക്കുകയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതും ഫൊക്കാനയുടെ ലക്ഷ്യം കുടിയാണ്. അലന്റെ  പവര്‍ത്തനങ്ങള്‍ യുവ തലമുറക്ക്   ഒരു മാതൃക കൂടിയാണ്.
 
ന്യൂ യോര്‍ക്ക് സിറ്റി ഗവണ്‍മെന്റില്‍ മാനേജര്‍ ആയും NUMC / NuHealth ന്റെ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ കൂടിയായ  അജിത് കൊച്ചുസിന്റെയും ന്യൂ യോര്‍ക്കിലെ  പ്രമുഖ  റീയലറ്റര്‍ ആയ ജയാ വര്‍ഗിസിന്റെയും മകനാണ് അലന്‍. അജിത് കൊച്ചൂസ് ന്യൂ യോര്‍ക്കിലെ രാഷ്ട്രിയ രംഗത്തും അത് പോലെ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസിന്റെ സഹചാരി കൂടിയാണ്.

യുവ തലമുറയെ അംഗീകരിക്കുന്നതില്‍ ഫൊക്കാന എന്നും മുന്‍പില്‍ തന്നെയാണ്, അലന്റെ  മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ന്യൂ യോര്‍ക്ക്  ഏരിയയില്‍ നിന്നുള്ള എല്ലാവരും അലനെ ഒരേ സ്വരത്തില്‍ പിന്തുണക്കുന്നു.  മാറുന്ന യുഗത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടുന്നത്  ഉണ്ട്. ഫൊക്കാനയില്‍  ചരിത്രം തിരുത്തികുറിച്ചു  പുതിയ ഒരു ചരിത്രം എഴുതുവാന്‍ യുവാക്കളുടെ ഒരു നിര തന്നെ  തന്നെ മുന്‍പോട്ട്  വരുന്ന കാഴ്ചയാണ് കാണുന്നത്.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും, കഴിവുമുള്ള  ചെറുപ്പക്കാരെ മുന്നില്‍ നിര്‍ത്തി  പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍  അലന്‍ കൊച്ചൂസിന്റെ  മത്സരം യുവ തലമുറക്ക്  കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ന്യൂ യോര്‍ക്കില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ അലന്‍ കൊച്ചൂസിന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ്  സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍  സ്ഥാനാര്‍ഥി  രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, രാജീവ് കുമാരന്‍, അഡ്വ. ലതാ മേനോന്‍, ഷിബു എബ്രഹാം സാമുവേല്‍,ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യന്‍, ജോര്‍ജി വര്‍ഗീസ്, സുദീപ് നായര്‍, സോമന്‍ സക്കറിയ, ബ്ലെസ്സണ്‍ മാത്യു, ജീമോന്‍ വര്‍ഗീസ്, ജെയിന്‍ തെരേസ, ഹണി ജോസഫ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വര്‍ക്കി, ആസ്റ്റര്‍ ജോര്‍ജ്  ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്ന സതീശന്‍ നായര്‍, ബിജു ജോണ്‍ എന്നിവര്‍ അലന്‍ കൊച്ചൂസിന്  വിജയാശംസകള്‍ നേര്‍ന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക