Image

'ആരവം' ഉയരുന്നു; 35 വര്‍ഷത്തിന്റെ ആഘോഷങ്ങളുമായി ബ്രിട്ടീഷ് കോളമ്പിയയിലെ മലയാളി അസോസിയേഷന്‍

Published on 13 April, 2024
'ആരവം' ഉയരുന്നു; 35 വര്‍ഷത്തിന്റെ ആഘോഷങ്ങളുമായി ബ്രിട്ടീഷ് കോളമ്പിയയിലെ മലയാളി അസോസിയേഷന്‍

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മലയാളി കള്‍ച്ചറല്‍ അസോസിയേഷനുകളില്‍ ഒന്നായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ (KCABC) ഈ വര്‍ഷം അതിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആരവം 2024 എന്ന പേരില്‍ മെയ് നാലിന്, നോര്‍ത്ത് ഡെല്‍റ്റ സെക്കന്ററി സ്‌കൂളില്‍ വെച്ച്, ഈസ്റ്റര്‍, ഈദ്,വിഷു ആഘോഷം അതിഗംഭീരമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രസിഡന്റ് ലിറ്റി ജോര്‍ജ്, സെക്രട്ടറി നീമ ജോബിന്‍ എന്നിവര്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഇവന്റുകള്‍, വൈവിദ്ധ്യമുള്ള നനത് കേരള വിഭവങ്ങള്‍ കോര്‍ത്തിണക്കിയ ഫുഡ് സ്റ്റാളുകള്‍, നാടന്‍ കലാരൂപങ്ങള്‍,നാട്ടിലെയും, നോര്‍ത്ത് അമേരിക്കയിലെയും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ആരവം 2004 മായി ബന്ധപ്പെട്ട ഒരുക്കിയിരിക്കുന്നതെന്ന് ട്രഷറര്‍ നെബിന്‍ സജു അറിയിച്ചു.

മലയാളികളുടെ, പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ, ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഏറ്റവും വലിയ കുട്ടായ്മയാണ് KCABC  ആരവം 2024 ല്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മഹാ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് കോളമ്പിയ Canadaയിലെ എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  +1 778 323 6122, 604 754 2321, 604 783 8356 email - info@kcabc.org, www.kcabc.org 
+1 (778) 323-6122 | +1 (604) 754-2321| +1 (604) 783-8356
info@kcabc.org | www.kcabc.org

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക