Image

കത്തോലിക്ക വൈദികനെ ജയ്ശ്രീരാം വിളിപ്പിച്ച ഹനുമാന്‍ സേനയുടെ നീച പ്രവര്‍ത്തിയെ അപലപിക്കുന്നു: അതിരൂപത സംരക്ഷണ സമിതി

Published on 17 April, 2024
കത്തോലിക്ക വൈദികനെ ജയ്ശ്രീരാം വിളിപ്പിച്ച ഹനുമാന്‍ സേനയുടെ നീച പ്രവര്‍ത്തിയെ അപലപിക്കുന്നു: അതിരൂപത സംരക്ഷണ സമിതി
 
തെലങ്കാനയിലെ അദിലാബാദ് രൂപതയില്‍ ബ്ലെസ്സഡ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ ഫാ. ജെയിസനെ ഹനുമാന്‍ സേന നിര്‍ബന്ധിപ്പിച്ച് ജയ്ശ്രീരാം വിളിപ്പിച്ചു. സ്കൂളിലെ കുട്ടികളെ ഹനുമാന്‍ ദീക്ഷ എടുക്കുന്നതിനു തടസ്സപ്പെടുത്തി എന്ന പച്ചക്കള്ളം സോഷ്യല്‍ മീഡിയയിലൂടെ പരത്തി നൂറുകണക്കിന് ഹനുമാന്‍ സേനക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പലിനെയും മാനേജരേയും അക്രമിക്കുകയും സ്കൂള്‍ കെട്ടിടം അടിച്ചുപൊളിക്കുകയും വിശുദ്ധ മദര്‍ തെരേസയുടെ രൂപം തകര്‍ക്കുകയും ചെയ്തു. ദിവ്യകാരുണ്യ സഭാംഗമായ ഫാ. ജെയിസനെ തല്ലി പരിക്കേല്പിച്ചുകൊണ്ട് നൂറുകണക്കിനു ഹനുമാന്‍ സേനക്കാര്‍ പൊലിസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കഴുത്തില്‍ നിര്‍ബന്ധിച്ച് കാവി ഷാള്‍ ധരിപ്പിക്കുകയും തിലകം ചാര്‍ത്തുകയും ജയ്ശ്രീരാം വിളിപ്പിക്കുകയും ചെയ്ത നീച പ്രവൃത്തിയെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണസമിതി ശക്തമായി അപലപിക്കുന്നു.
 
ന്യൂനപക്ഷങ്ങള്‍ക്ക് പറുദീസ വാഗ്ദാനം ചെയ്തുകൊണ്ട് ഇലക്ഷന്‍ പ്രചരണം നടത്തുകയും തിവ്രഹിന്ദുത്വവാദത്തിന് ഇടം നല്കുകയും ചെയ്യുന്ന പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന ഇന്ത്യയിലാണ് ഇതു സംഭവിക്കുന്നത്. ഇന്ത്യയുടെ മതേതര സ്വഭാവത്തെ അപ്പാടെ നശിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരത്തെയാണ് ജനാധിപത്യത്തെ സ്നേഹിക്കുന്നവര്‍ ചെറുക്കേണ്ടതെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു. സീറോ മലബാര്‍ സഭയിലെ ഏതാനും മെത്രാന്മാരും ഇത്തരം പാര്‍ട്ടികളെ അവരുടെ മൗനം കൊണ്ട് സഹായിക്കുന്നതിനെയും അതിരൂപത സംരക്ഷണ സമിതിയംഗങ്ങള്‍ അപലപിച്ചു.
 
 
അതിരൂപത സംരക്ഷണ സമിതി
 
ഫാ. ജോസ് വൈലികോടത്ത് (PRO)
9447576778
Join WhatsApp News
Mr Christian 2024-04-17 22:42:21
The love of Christians by the ruling party in India is fake and false. Their supporters here, ganging with non-Christians oppose Christianity everywhere. The delay in allowing Pope Francis to visit India is another example of anti-Christianity of the ruling party. Whereas, the neighboring Muslim countries are inviting and he is visiting them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക