Image

"എസ്സെൻസ് ഫെസ്റ്റ്" ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാറിൽ പങ്കെടുക്കാൻ പ്രൊഫ: രവിചന്ദ്രൻ സി യും ഡിട്രോയിറ്റിൽ  എത്തുന്നു

ജെയിംസ് കുരീക്കാട്ടിൽ Published on 19 April, 2024
"എസ്സെൻസ് ഫെസ്റ്റ്" ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാറിൽ പങ്കെടുക്കാൻ പ്രൊഫ: രവിചന്ദ്രൻ സി യും ഡിട്രോയിറ്റിൽ  എത്തുന്നു

ലോകത്തിന്റെ   മോട്ടോർ സിറ്റി എന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ഡിട്രോയിറ്റിൽ മെയ് 25ന് നടക്കുന്ന എസ്സെൻസ് ഫെസ്റ്റ് ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാറിൽ  പങ്കെടുക്കാൻ കേരളത്തിൽ നിന്നും എഴുത്തുകാരനും പ്രഭാഷകനും സ്വാതന്ത്രചിന്തകനുമായ പ്രൊഫ: രവിചന്ദ്രൻ സി യും എത്തുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മത തീവ്ര വാദങ്ങൾക്കും എതിരെ മാനവിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രഭാഷണങ്ങളിലൂടെ ഏറെ ശ്രേദ്ധേയനായ ഈ അധ്യാപകൻ, മികച്ച പ്രഭാഷകനും പതിനേഴ് പുസ്തകങ്ങളുടെ രചയിതാവായ എഴുത്തുകാരനാണ് . "ബൈബിളിലെ യേശു സത്യമോ മിഥ്യയോ" എന്ന വിഷയത്തെ ആസ്പദമാക്കി,  പാസ്റ്റർ ഷിബു പീടിയേക്കലുമായി പ്രൊഫ: രവിചന്ദ്രൻ സി   സെമിനാറിൽ സംവാദം നടത്തുന്നതാണ്.

അയർലണ്ടിൽ നിന്നും എത്തുന്ന ശ്രീ ടോമി സെബാസ്റ്റ്യൻ, "എന്ത് കൊണ്ട് നാസ്തികനായ ദൈവം" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതാണ്.

രാവിലെ 9 മണിക്ക് ഡിട്രോയ്റ്റിന്റെ സബർബൻ സിറ്റിയായ Troy  യിലെ windham ഹോട്ടലിന്റെ Banquet Hall ൽ ആരംഭിക്കുന്ന സെമിനാർ വിവിധ ശാസ്ത്ര സ്വാതന്ത്രചിന്താ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും, സംവാദങ്ങളും അഭിമുഖങ്ങളും കലാപരിപാടികളുമായി  വൈകിട്ട് 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

പ്രമേഹ രോഗത്തെ സംബന്ധിക്കുന്ന ഏറ്റവും ആധുനികമായ കണ്ടെത്തലുകളും ഏറ്റവും നൂതനമായ ചികിത്സാ രീതികളുമാണ്, ആ വിഷയത്തിൽ വാഷിംഗ്ടണിൽ റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്ന  ഡോക്ടർ ഷാ സുൽത്താൻ, " പഞ്ചാരകുഞ്ചുവും പഞ്ഞികെട്ടും" എന്ന വിഷയത്തിലൂടെ അവതരിപ്പിക്കുന്നത്.

University of South Florida യിൽ Research Scientist ആയി ഗവേഷണം നടത്തുന്ന Dr. ലിന്റോ തോമസ്, " A scientific analysis of Jesus' Miracles" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഉച്ച ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ, വാക്സിൻ വിവാദങ്ങളെയും ആന്റിബയോട്ടിക് മിഥ്യകളെയും സംബന്ധിച്ച്, " പകർച്ചവ്യാധി: പ്രതിരോധം മുതൽ പ്രതിവിധി വരെ" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ച സംഘടിപ്പിക്കുന്നു. ഈ ചർച്ചയിൽ പങ്കെടുക്കുന്നത്, University of Cincinnati യിൽ Research Scientist ആയി  ഗവേഷണം നടത്തുന്ന Dr.ഷിൻസ്‌മോൻ ജോസും, കാലിഫോർണിയയിൽ നിന്നും എത്തിചേരുന്ന Dr. ആനൂപാ റോഷനും തമ്മിലാണ്.
സൈബർ സുരക്ഷാ വിദഗ്ദ്ധനായ ശ്രീ. മനോജ് നെയ്‌റോബി, In Code We Trust; Banishing Satanic Hacks with Sacred Shields എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഞാൻ എന്ത് കൊണ്ട് ഇന്നും ഒരു ദൈവ വിശ്വാസിയാണ്" എന്ന് വിവിധ മതവിശ്വാസികൾ അവരുടെ സ്വന്തം ദൈവങ്ങളെയും മതങ്ങളെയും കുറിച്ച് പറയുന്ന, ഒരു മണിക്കൂർ നീളുന്ന ഫ്ലാഷ് ടോക്കിന്, ഹൂസ്റ്റണിൽ നിന്നും എത്തുന്ന ശ്രീ ജോബോയ് തോംസൺ നേത്രത്വം കൊടുക്കും.  തുടർന്ന് പ്രൊഫ: രവിചന്ദ്രൻ സി യുടെ മറുപടികളും ചോദ്യോത്തരങ്ങളുമായി Roasting RC എന്ന സെഷനോടെ പരിപാടികൾക്ക് സമാപ്തി കുറിക്കും.

രെജിസ്ട്രേഷൻ സൗജന്യമാണ്. എങ്കിലും മുൻകൂട്ടി രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിഭവ സാമ്രദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിക്കുന്നു.



രെജിസ്ട്രേഷൻ ലിങ്ക് ചുവടെ കൊടുക്കുന്നു.

May 25 ശനിയാഴ്ച്ച ഡിട്രോയിറ്റിൽ 9:00 am to 5:00pm

esSENSE Fest USA '24
————————————
Register now: https://forms.gle/nKTrpo8yXnuN6xck8

Venue Details:
Wingate by Wyndham
2537 Rochester Ct, Troy, MI 48083

For Enquiries Call:
James Kureekkattil : 248-837-0402
JK : 248-635-2798

#esSENSE_Fest_USA_'24

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക