Image

മുഹമ്മദ്  സീനാന്  വേള്‍ഡ് മലയാളി കൗണ്‍സില്‍-ഡാളസ്, മസാല ട്വിസ്റ്റ് ഇന്ത്യന്‍ റസ്റ്റോറന്റ്,  യൂത്ത് ഓഫ് ഡാളസ് എന്നിവരുടെ  സംയുക്ത സ്വീകരണം.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 April, 2024
മുഹമ്മദ്  സീനാന്  വേള്‍ഡ് മലയാളി കൗണ്‍സില്‍-ഡാളസ്, മസാല ട്വിസ്റ്റ് ഇന്ത്യന്‍ റസ്റ്റോറന്റ്,  യൂത്ത് ഓഫ് ഡാളസ് എന്നിവരുടെ  സംയുക്ത സ്വീകരണം.

ഡാളസ്: ലോക സഞ്ചാരി മുഹമ്മദ്  സീനാന് വേള്‍ഡ് മലയാളി കൗണ്‍സില്‍ -ഡാളസ് പ്രൊവിന്‍സ്, മസാല ട്വിസ്റ്റ് ഇന്ത്യന്‍ റസ്റ്റോറന്റ്,  യൂത്ത് ഓഫ് ഡാളസ് എന്നിവരുടെ  സംയുക്ത ആഭിമുഖ്യത്തില്‍  ഡാലസില്‍ സ്വീകരണം നല്‍കി.

ഏപ്രില്‍ 3ന് വൈകുന്നേരം റിച്ചാര്‍ഡ്സണിലെ മസാല ട്വിസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ സ്വീകരണ യോഗം സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ഡാളസ് പ്രൊവിന്‍സ് സെക്രട്ടറിയും ഇന്ത്യന്‍ കമ്മ്യൂണിറ്റി അഫയേഴ്സ് പ്രതിനിധിയുമായ ശ്രീ. അലക്സ് അലക്സാണ്ടര്‍ യോഗത്തില്‍  മുഹമ്മദ് സിനാനെ ഡാളസ്  മലയാളി സമൂഹത്തിനു പരിചയപ്പെടുത്തി.

മുഹമ്മദ് സിനാന്‍ കോഴിക്കോട്ട് നിന്ന് മഹീന്ദ്ര എസ്യുവിയില്‍  തുടങ്ങിയ യാത്ര 54 രാജ്യങ്ങളില്‍ പിന്നിട്ടാണ്  അമേരിക്കയില്‍ എത്തിയത് . 44 രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനാണ് പദ്ധതി. 125 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഡബ്ല്യുഎംസി ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ ശ്രീ ചെറിയാന്‍ അലക്‌സാണ്ടര്‍ സ്വാഗതം ആശംസിച്ചു.

 

സദസ്സിനു  മുഹമ്മദ് സിനാനുമായി സംവദിക്കാന്‍ ചോദ്യോത്തര വേള സംഘടിപ്പിച്ചു. തുടര്‍ന്ന്  വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ചു ചെറിയാന്‍ അലക്സ് അലക്സാണ്ടര്‍, അലക്സ് അലക്സാണ്ടര്‍, സാബു യോഹന്നാന്‍ (ഡബ്ല്യുഎംസി ട്രഷറര്‍) എന്നിവര്‍ ചേര്‍ന്ന്   അവാര്‍ഡു നല്‍കി അദ്ദേഹത്തെ  ആദരിച്ചു.

ടിജോ ജോയ് (ലൈറ്റ് മീഡിയ എന്റര്‍ടൈന്‍മെന്റ് ), ദീപക് നായര്‍ (കേരളാ  അസോസിയേഷന്‍ ഓഫ് ഡാളസ് ), സിജു വി ജോര്‍ജ്ജ് (ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസ് )  തുടങ്ങി വിവിധ മലയാളി സംഘടകളുടെ പ്രതിനിധികളും ചടങ്ങില്‍  പങ്കെടുത്തു.  

ജയകുമാര്‍ പിള്ള, ജിജി പി സ്‌കറിയ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍, ഡാളസ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ആദരസൂചകമായി പ്രത്യേക കാഷ് അവാര്‍ഡും ചടങ്ങില്‍  മുഹമ്മദ് സിനാനു നല്‍കി.  മസാല ട്വിസ്റ്റ് റസ്റ്റോറന്റ് ഉടമ ശ്രീ സാബു യോഹന്നാന്‍ നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക