Image

ആത്മാഹൂതി ചെയ്ത അസരെല്ലോ മുൻപും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു, ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു 

Published on 20 April, 2024
ആത്മാഹൂതി ചെയ്ത അസരെല്ലോ മുൻപും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു,  ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു 

ഡൊണാൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന മൻഹാട്ടൻ കോടതിക്കു പുറത്തു സ്വയം തീ കൊളുത്തിയ യുവാവ് ഫ്ലോറിഡയിൽ കഴിഞ്ഞ വർഷം മൂന്നു തവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെന്നു പോലീസ് രേഖകളിൽ കാണുന്നു. ഒരിക്കൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചിത്രത്തിൽ വൈൻ എറിഞ്ഞതിനായിരുന്നു അറസ്റ്റ്. അത് 2023 ഓഗസ്റ്റിൽ കാസ മോണിക്ക ഹോട്ടലിൽ ആയിരുന്നു. ഗ്ലാസ് പൊട്ടി, വൈൻ ചിത്രത്തിന്റെ ഫ്രെയ്‌മിൽ പടർന്നു. ചിത്രം തൂക്കിയിരുന്ന ചുമരും മലിനമായി. 

അതു കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷമാണു അതേ ഹോട്ടലിൽ തന്നെ തുണി ഉരിയുകയും കസ്റ്റമേഴ്സിനോട് അലറി വിളിക്കയും ചെയ്തത്. 

മാക്സ് അസരെല്ലോയുടെ (37) ഒരു ചിത്രത്തിൽ അയാൾ ഒരു കണ്ണ് അടച്ചു പിടിച്ചു നാക്കുനീട്ടി കാണിക്കുന്നതു കാണാം. 

അസരെല്ലോയ്ക്കു ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. അയാൾക്ക്‌ ജോലിയൊന്നും ഉണ്ടായിരുന്നില്ല. 

മനോരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നും വാർത്തയുണ്ട്. അതിനു പക്ഷെ സ്ഥിരീകരണമില്ല. 

സെന്റ് അഗസ്റ്റിനിൽ അലിഖിത നിയമങ്ങൾ ലംഘിക്കുന്ന ശീലം തനിക്കുണ്ടെന്നു അയാൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പോലീസിനെ ചൊടിപ്പിച്ചിരുന്നു. അന്വേഷണം നടത്തുന്ന ഗവേഷകൻ (investigative researcher) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 

ഫ്ലോറിഡയിൽ വീട്ടുകാർ അറിയാതെയാണ് അസരെല്ലോ കഴിഞ്ഞ ആഴ്ച്ച അന്യൂ യോര്കിൽ എത്തിയത്. 

രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയാണ് നമ്മളെല്ലാം എന്നാണ് നോട്ടീസിൽ അയാൾ വാദിക്കുന്നത്. 

Azarello has a record of arrests 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക