Image

യുഎസ് വോട്ട് ലക്‌ഷ്യം വച്ചു  റഷ്യൻ  ഓൺലൈൻ പ്രചാരണങ്ങൾ ശക്തമാകുന്നു (പിപിഎം) 

Published on 20 April, 2024
യുഎസ് വോട്ട് ലക്‌ഷ്യം വച്ചു  റഷ്യൻ   ഓൺലൈൻ പ്രചാരണങ്ങൾ ശക്തമാകുന്നു (പിപിഎം) 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ റഷ്യൻ ഓൺലൈൻ പ്രചാരണങ്ങൾ കൂടുതൽ ശക്തമായെന്നു മൈക്രോസോഫ്റ്റ് പറയുന്നു. കഴിഞ്ഞ 45 ദിവസമായി ഇക്കൂട്ടർ ഉഷാറാണ്. എന്നാൽ 2020 തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അത്രയും ഇടപെടൽ ആയിട്ടില്ലെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. ആ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനു വേണ്ടി റഷ്യക്കാർ ഇടപെട്ടുവെന്നു ആരോപണം ഉയർന്നിരുന്നു. 

യുഎസ് വോട്ടർമാരെ ഭിന്നിപ്പിക്കാൻ റഷ്യൻ ബന്ധമുള്ള അക്കൗണ്ടുകളിൽ നിന്നു ശ്രമം നടക്കുന്നുണ്ട്. റഷ്യൻ ആക്രമണത്തിന് ഇരയായ യുക്രൈനെ യുഎസ് സഹായിക്കുന്നതിനെയും അവർ വിമർശിക്കുന്നു. 

വരും മാസങ്ങളിൽ അവർ കൂടുതൽ സജീവമാകും എന്നാണ് മൈക്രോസോഫ്റ്റ് ഗവേഷകർ പറയുന്നത്. ഇപ്പോൾ കൂടുതൽ സജീവമായിട്ടുളള ഒരു റഷ്യൻ ഗ്രൂപ്പ് സ്റ്റാർ ബ്ലിസാർഡ് ആണ്. പാശ്ചാത്യ തിങ്ക് ടാങ്കുകളെയാണ് അവർ ലക്‌ഷ്യം വയ്ക്കുന്നത്. നവംബറിൽ യുഎസിൽ ക്രെംലിന്റെ ആവശ്യം നടപ്പാക്കിക്കിട്ടാൻ യുഎസ് രാഷ്ട്രീയ നേതാക്കളെ അവർ ഉന്നം വയ്ക്കുകയാണ്. 

ചൈനയും ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. എ ഐ സാങ്കേതിക വിദ്യ മുതലാക്കിയാണ് അവർ പ്രവർത്തിക്കുന്നത്. 

Russian activity to influence US election detected 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക