Image

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച്‌ എലോണ്‍ മസ്‌ക്

Published on 20 April, 2024
ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച്‌ എലോണ്‍ മസ്‌ക്

ല്‍ഹി: ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നതായി അറിയിച്ച്‌ ശതകോടീശ്വരനും ടെസ്ല സിഇഒയുമായ എലോണ്‍ മസ്ക്.ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൂടുതലായതിനാലാണ് താൻ സന്ദർശനം മാറ്റിവെക്കുന്നതെന്ന് മസ്ക്  എക്സിലൂടെ അറിയിച്ചു.

രണ്ടാഴ്ച്ച മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി താൻ കാത്തിരിക്കുകയാണെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെത്തുന്ന എലോണ്‍ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്റ്റാർട്ടപ്പ് സ്ഥാപകരെയും കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

"നിർഭാഗ്യവശാല്‍, വളരെ ഭാരിച്ച ടെസ്ല ബാധ്യതകള്‍ ഉള്ളതിനാല്‍ ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകും, എന്നാല്‍ ഈ വർഷാവസാനം സന്ദർശിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു," ശനിയാഴ്ച എക്സിലെ പോസ്റ്റില്‍ മസ്ക് പറഞ്ഞു.

കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ വികസിപ്പിക്കുന്നതിന് ടെസ്ല പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഓട്ടോമൊബൈല്‍ വ്യവസായികളുമായി കേന്ദ്രം ആദ്യ സെറ്റ് കണ്‍സള്‍ട്ടേഷൻ മീറ്റിംഗുകള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് സന്ദർശനം മാറ്റിവെക്കുന്നതായുള്ള മസ്കിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക