Image

ഇലക്ടറല്‍ ബോണ്ട് പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരും : നിര്‍മ്മലാ സീതാരാമന്‍

Published on 20 April, 2024
 ഇലക്ടറല്‍ ബോണ്ട് പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരും : നിര്‍മ്മലാ സീതാരാമന്‍

ല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മ്മലാ സീതാരാമന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്നാണ് നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനം.

'എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുന്നതിനായി ഓഹരി ഉടമകളുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. കള്ളപ്പണം എത്തുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ടുള്ള സംവിധാനം നിലനിര്‍ത്തും' എന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്ബദ്‌വ്യവസ്ഥ വലിയ ചര്‍ച്ചയാവുമെന്നും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ഫെബ്രുവരി 15 നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇലക്ടറര്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. ഇലക്ടറര്‍ ബോണ്ടുകള്‍ പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക