Image

ഉപചാരം ചൊല്ലി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ: തൃശൂർ പൂരം കൊടിയിറങ്ങി

Published on 20 April, 2024
 ഉപചാരം ചൊല്ലി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ: തൃശൂർ പൂരം കൊടിയിറങ്ങി

തൃശൂർ പൂരം കൊടിയിറങ്ങി. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്.

 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ 8.30 നു എഴുന്നെള്ളിപ്പ് ആരംഭിച്ചു.

മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്നു വാക്ക് നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു. ആനകൾ തുമ്പി ഉയർത്തി പരസ്‌പരം അഭിവാദ്യം ചെയ്തു.

രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന് ഔദ്യോഗിക സമാപ്തിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക