Image

മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലന്ന് കെകെ ശൈലജ

Published on 20 April, 2024
മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലന്ന് കെകെ ശൈലജ

വടകര:  സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റെതായ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും കെകെ ശൈലജ പറഞ്ഞു.അത്തരത്തില്‍ തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിപയ്ക്ക് മുമ്പില്‍ പതറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുമ്പില്‍ പതറുന്നതെന്നും ശെെലജ പറഞ്ഞു. സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്നും തനിക്ക് എതിരെ എത്ര നുണ പ്രചരിപ്പിച്ചാലും അത് ജനം വിശ്വസിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക