Image

ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷം ഏപ്രിൽ 27ന്

Published on 20 April, 2024
ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷം ഏപ്രിൽ 27ന്

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ നാല്പത്തി അഞ്ചാമത് ഈസ്റ്റർ ആഘോഷം ഏപ്രിൽ 27 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ റോക്‌ലാൻഡ്  സീറോ മലബാർ ചർച്ച്  ഓഡിറ്ററിയത്തിൽ വച്ചു നടക്കും . 
സെന്റ് തോമസ് സിറോ മലബാർ ബ്രോങ്ക്സ് ഫൊറോനാ വികാരി റെവ. ഫാ. കുര്യാക്കോസ് വടാന സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഹോളി ഫാമിലി സിറോ മലബാർ റോക്‌ലാൻഡ് വികാരി റെവ. ഫാ. വിൻസന്റ് വർഗ്ഗീസ് പങ്ങോല ഈസ്റ്റർ സന്ദേശം നൽകും. ബ്രൂക്ലിൻ ബ്ലെസ്ഡ് സാക്രമെന്റ് ചർച്ച് ഇടവക വികാരി റെവ. ഫാ. ജോണി ചെങ്ങളാൻ സി എം ഐ ചടങ്ങിൽ ആശംസകൾ നേരും.

പൊതു സമ്മേളനത്തിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്  റോയ് ആന്റണി അധ്യക്ഷത വഹിക്കും . ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുഖ മുദ്രയായ ചാരിറ്റി പ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്‌ഘാടനം 
ചടങ്ങിൽ  നിർവഹിക്കപ്പെടും . 
പുനലൂർ വിളക്കുടിയിലെ സ്നേഹതീരം വനിതാ പുനരധിവാസ കേന്ദ്രത്തിനുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്കും കോട്ടയത്തെ നവ ജീവൻ ട്രസ്റ്റിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽവച്ചു കൈമാറും. 

തുടർന്നു നടക്കുന്ന കലാ സന്ധ്യയിൽ മയൂര സ്കൂൾ ഓഫ് ഡാൻസ് , ഗ്ലോബൽ മുദ്ര സ്കൂൾ ഡാൻസ് , റിഥമിക് ഗ്ലാം സ്ക്വാഡ് ഡാൻസ് അക്കാദമി , ആര്യ സ്കൂൾ ഓഫ് ഡാൻസ്  സ്കൂളുകളുടെ 
നേതൃത്വത്തിൽ പ്രഗത്ഭരായ നർത്തകർ നൃത്ത നൃത്യങ്ങൾ  അവതരിപ്പിക്കും. സിജി  ആനന്ദ്  , ജിനു വിശാൽ,  ജോമോൻ പാണ്ടിപ്പള്ളി , ഷാജി ജോസഫ് ,  എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറും .  

ചാരിറ്റി ഡിന്നറിൽ പങ്കെടുക്കുവാനും ഈ വർഷത്തെ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാകുവാനും നിങ്ങളാൽ കഴിയുന്ന സഹായം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കുവാനും എല്ലാവരോടും അഭ്യർഥിക്കുന്നതായി ട്രഷറർ മാത്യു ജോസഫ് അറിയിക്കുന്നു . ഈസ്റ്റർ ആഘോഷത്തിലേക്കും ചാരിറ്റി ഡിന്നറിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് റോയ് ആന്റണിയും സെക്രട്ടറി തോമസ് പ്രകാശും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ പോൾ ജോസും അറിയിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് : ലൈസി അലക്സ് ( കോർഡിനേറ്റർ - 9144730142), ജെയിംസ് ഇളമ്പുരയിടത്തിൽ  (കോർഡിനേറ്റർ - 8455530318

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക