Image

ഏറ്റവും വലിയ ജനാധിപത്യ  തിരഞ്ഞെടുപ്പു തുടക്കമിട്ടിരിക്കുന്നു (ബി ജോൺ കുന്തറ)

Published on 20 April, 2024
ഏറ്റവും വലിയ ജനാധിപത്യ  തിരഞ്ഞെടുപ്പു തുടക്കമിട്ടിരിക്കുന്നു (ബി ജോൺ കുന്തറ)

ഇത്തവണഇന്ത്യയിൽ തിരഞ്ഞെടുപ്പ് ആറ് ആഴ്ചകൾ നീണ്ടുനിൽക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 970 മില്യൻ സമ്മതിദായകർ തിരഞ്ഞെടുപ്പു കേന്ദ്രങ്ങളിലേയ്ക് നീങ്ങുന്നു. ഹിമാലയ അടിവാരം, കാട്ടുപ്രദേശങ്ങൾ, കടും വേനലിൽ പൊരിയുന്ന പ്രദേശങ്ങൾ ഇതെല്ലാം ഒരു വൻ പ്രതിബന്ധം സൃഷ്ടിക്കില്ല എന്ന വിശ്വാസത്തിൽ വോട്ടെടുപ്പു പ്രവർത്തകർ മുന്നോട്ടു പോകുന്നു .

2019 ൽ ഇപ്പോഴത്തെ ഭരണ പക്ഷം ലോകസഭയിലെ 543 സീറ്റുകളിൽ 303 ന്നും പിടിച്ചെടുത്തിരുന്നു. ഇത്തവണ അതിലും മികച്ച ഒരു പ്രകടനം ജനതാപാർട്ടി പ്രതീഷിക്കുന്നു . അതു സംഭവിച്ചാൽ, അത് മോദിയെ, തുടർച്ചയായി മൂന്നുതവണ ഭരണത്തിൽ എത്തിയ ഒരു നേതാവായി ജനത വിശേഷിപ്പിക്കും.

ഒരു ഹിന്ദു വ്യക്തിത്വം എടുത്തുകാട്ടി മോദി, പൊതുജനസമക്ഷം നിവേദനം നടത്തുന്നു വീണ്ടും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഭാരതത്തെ പതിന്മടങ്ങു ശക്തമാക്കുമെന്ന്. അകത്തും പുറത്തും നിരവധി ഇന്ത്യൻ വംശജർ വിശ്വസിക്കുന്നു  മോദിയുടെ സാരഥ്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒരു വൻ ശക്തിയായി ത്തീരുമെന്ന് .

കഴിഞ്ഞ വർഷം അമേരിക്കയിൽ ബൈഡൻ മോദിക്ക് വൈറ്റ്‌ ഹൗസിൽ ഔദ്യോഗിക വിരുന്നു സൽക്കാരം നൽകിയിരുന്നു കൂടാതെ U S കോൺഗ്രസ്സ് സമ്മേളനത്തിലും സംസാരിക്കുന്നതിന് ക്ഷണിക്കപ്പെട്ടിരുന്നു . ഏഷ്യൻ പസഫിക് മേഖലയിൽ, അമേരിക്ക ചൈനയെ നേരിടുന്നതിന് ഇന്ത്യയെ ഒരു പ്രധാന കൂട്ടാളിയായി കാണുന്നു.

സ്വാതന്ദ്യം കിട്ടിയ ശേഷം ദശാബ്ദമായി ഭരണം കോൺഗ്രസ്സ് പാർട്ടിയുടെ കരങ്ങളിൽ ആയിരുന്നു. ജവഹർലാൽ നെഹ്രുവിൻറ്റെ കാലം കോൺഗ്രസ്സ് പാർട്ടിയ ഒത്തൊരുമിപ്പിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നു. എന്നാൽ പിൻ തലമുറകൾ അധികാരത്തിൽ പിടിച്ചു തൂങ്ങി കിടക്കുന്നതിന് നടത്തിയ ശ്രമങ്ങൾ പാർട്ടിയെ തളർത്തി. ഇപ്പോഴത്തെ നേതാവ് രാഹുൽ ഗാന്ധി വെറും തമാശയായി മാറിയിരിക്കുന്നു .

ഭാരതം ഒരു ഭരണഘടനാ തലത്തിൽ ഒരു മതേതര രാജ്യം. എന്നിരുന്നാൽ ത്തന്നെയും ഏതാണ്ട് 80 % ഹിന്ദുമത വിശ്വാസികൾ എന്നതാണ് വാസ്തവം . ആ വിശ്വാസം പുറമെ പ്രദർശിപ്പിക്കുന്നതിൽ മോദിക്ക് ഒരു ഭയവുമില്ല. അതിന് തെളിവായിരുന്നു അയോധ്യയിൽ പുനർനിർമ്മിതമായ രാമക്ഷേത്ര പ്രതിഷ്ട കൂദാശകളിലെ പ്രധാന കാർമ്മികൻ നരേന്ദ്ര മോദി ആയിരുന്നു.

പലേ കാരണങ്ങൾ കാട്ടി ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിംസ്, ക്രിസ്ത്യൻസ് ഇവർക്കെല്ലാം B J P യോട് മുറിമുറിപ്പുണ്ട്. എങ്കിലും അതൊരു മഹാ വിവാദവിഷയമായി സധാരണ ജനത കാണുന്നില്ല. മോദി ഭരണം ഭാരതത്തിന് പൊതുവെ സാമ്പത്തിക മേഖലകളിൽ ഒരു ഉണർവ് വരുത്തി എന്നത് സമ്മതിക്കേണ്ടിയിരിക്കുന്നു.

പാവപ്പെട്ടവരെ പട്ടിണിയിൽ നിന്നും മോചിപ്പിക്കുന്നതിന് മോദിഭരണം സൗജന്യ ധാന്യ വിതരണം നടപ്പാക്കി അതുപോലതന്നെ പാവപ്പെട്ടവർക്കു ശൌചാലയങ്ങൾ നിർമ്മിച്ചുനൽകി ഗ്രാമീണമ പ്രദേശങ്ങളിൽ വൈദ്യുതി മാത്രമല്ല ഇൻറ്റർനെറ്റുവരെ എത്തിക്കുന്നത്തുള്ള ശ്രമം നടക്കുന്നു. ഇതിൽ നിന്നെല്ലാം B J P പൊതുവെ സ്ത്രീ ജനതയുടെ വോട്ടുകൾ കൊയ്തെടുക്കുന്നു .

ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്രീയ തലത്തിലും നിരീക്ഷകരുടെ അഭിപ്രായം BJP വീണ്ടും ഭരണത്തിൽ വരും എന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക