Image

പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ സുരഭി ജെയിന്‍ അന്തരിച്ചു

Published on 20 April, 2024
പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ സുരഭി ജെയിന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍  സുരഭി ജെയിന്‍ (30) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാമതും കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 50,000ത്തിലധികം പേരാണ് സുരഭിയെ പിന്തുടര്‍ന്നിരുന്നത്. ഫാഷനുമായി ബന്ധപ്പെട്ട ഇവരുടെ ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

രണ്ടുമാസം മുമ്പ് കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ''എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിങ്ങളെ സ്ഥിരമായി അറിയിക്കാന്‍ കഴിയുന്നില്ല. ആരോഗ്യസ്ഥിതി സംബന്ധിച്ച് എല്ലാ ദിവസവും അന്വേഷണം വരുന്നുണ്ട്. കൂടുതല്‍ ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടുമാസമായി ഞാന്‍ കൂടുതലും ആശുപത്രിയിലാണ്. ഒരു മാസമായി ഭക്ഷണം കഴിക്കാനാവുന്നില്ല. മൂക്കിലൂടെ ട്യൂബിട്ടിരിക്കുകയാണ്. ഈ ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' സുരഭി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക