Image

ഡോക്ടറും നേഴ്‌സും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Published on 20 April, 2024
ഡോക്ടറും  നേഴ്‌സും  റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ബെംഗളൂരു:  സ്വകാര്യ ആശുപത്രികളിലെ ഡോക്ടറെയും നഴ്‌സിനെയും വ്യത്യസ്ത സംഭവങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യെലഹങ്ക റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുരോഗ വിദഗ്ദനായ അനന്തപ്രസാദ്(38) ആണ് മരിച്ചത്. ട്രെയിൻ തട്ടി ഉണ്ടായ അപകടത്തിന്റെ പാടുകള്‍ മാത്രമേ ശരീരത്തില്‍ കണ്ടെത്തിയിട്ടുള്ളു എന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല, സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മറ്റൊരു സംഭവത്തില്‍. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദീപാഞ്ജലി നഗറിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് ബിജാപൂർ സ്വദേശി ചന്നബാസു അശോകിന്റെ (22) മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക