Image

മഞ്ഞിൽ കുളിച്ചൊരു വിവാഹം: ഇത്രയും പുതുമ വിവാഹവേദിയിൽ ആദ്യം

ദുര്‍ഗ മനോജ്‌ Published on 21 April, 2024
മഞ്ഞിൽ കുളിച്ചൊരു വിവാഹം: ഇത്രയും പുതുമ വിവാഹവേദിയിൽ ആദ്യം

ഇന്ന് ഡെസ്റ്റിനേഷൻ വെഡിങ്ങ് കാലഘട്ടമാണ്. ഇപ്പോൾ സ്വിറ്റ്സസർലാൻഡിൽ നിന്നും ഒരു വിവാഹ വീഡിയോ ആണ് വൈറൽ. സ്വിറ്റ്സർലാൻഡിലെ സെർമാറ്റിൽ ആണ് സ്വർഗതുല്യമായ അനുഭവം ഒരുക്കി ഒരു വിവാഹം നടന്നത്. മഞ്ഞിൻ്റെ പശ്ചാത്തലത്തിൽ സമുദ്രനിരപ്പിൽ 2727 മീറ്റർ ഉയരത്തിൽ വെച്ചു നടന്ന റേസർ ഡാരൻ ല്യൂയിങ്, ലൂസി ലൂയിങ് എന്നിവരുടെ വിവാഹമാണ് വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായത്. മഞ്ഞുമൂടിയ മലനിരകളിൽ അതി മനോഹരമായ നീല നിറത്തിലെ പുഷ്പങ്ങൾ കൊണ്ടാണ് വിവാഹവേദി അലങ്കരിച്ചത്.

എന്നാൽ ഈ വിവാഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കൂറ്റൻ ഐസ് ക്യൂബിനുള്ളിൽ വെളുത്ത ഗൗൺ നിറച്ചാണ് വധു പ്രത്യക്ഷപ്പെട്ടത് എന്നതിലാണ്. അപ്പോൾ മുതൽ ഒരു കലാകാരൻ വെള്ള പറവയുടെ വേഷം ധരിച്ച് ആകാശത്തു പ്രത്യക്ഷപ്പെട്ടു. അയാളുടെ പ്രകടനങ്ങൾ വിസ്മയാവഹമായിരുന്നു. വലിയ പൂക്കൾ തുന്നിയ ഗൗൺ ധരിച്ച പെൺകുട്ടികൾ മഞ്ഞിൽ നിർമിച്ചതെന്നു തോന്നുംവിധമുള്ള വയലിൻ വായിച്ചു കൊണ്ടിരുന്നു. അതിഥികൾക്ക് ഇരിക്കാനുള്ള കസേരയും മഞ്ഞുപോലെ സുതാര്യമായതായിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അമ്പതിൽത്താഴെ അതിഥികളാണ് വിവാഹത്തിന് എത്തിയത്. ഡേവിഡ് ബാസ്റ്റിയാനോനി എന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫറാണ് ഈ അത്ഭുത നിമിഷങ്ങൾ പകർത്തിയത്. ഐസ് ക്യൂബ് ആകൃതിയിലുള്ള ഫോട്ടോ ബുത്തിനുള്ളിൽ നിന്നാണ് വരനും വധുവും ചുംബിച്ചത്. ടെഹിയ നാർവെൽ എന്ന കമ്പനിയാണ് വിവാഹ കൺസെപ്റ്റും പ്ലാനിങ്ങും നടത്തിയത്. വേദി അണിയിച്ചൊരുക്കിയതാകട്ടെ ഐ ആം ഫ്ലവൻ എന്ന കമ്പനിയും. കനത്ത മഞ്ഞുവീഴ്ച ഉൾപ്പെടെ പ്രതികൂല കാലാവസ്ഥകൾ മറികടന്നാണ് ഈ വ്യത്യസ്ത വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക