Image

ഇന്ത്യയില്‍ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണം: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

Published on 22 April, 2024
ഇന്ത്യയില്‍ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണം:  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

തിരുവനന്തപുരം ഇന്ത്യയില്‍ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആവശ്യപെട്ടു. ഇന്ത്യയില്‍ വോട്ടിംഗ് മെഷിനെ ദുരുപയോഗിച്ചും കൃത്രിമം കാണിച്ചും തിരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടരുത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അന്താരാഷ്ട്ര വിഭാഗമാണ് ഡോ സാം പിട്രോഡ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് ജനാധിപത്യത്തിനും തുല്യമനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ലോകമെങ്ങുംപ്രവര്‍ത്തിക്കുന്ന വിദേശ ഇന്ത്യക്കാരുടെ ലോകമെങ്ങുമുള്ള പ്രസ്ഥാനമാണന്നു കെ പി സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ എം എം ഹസ്സന്‍ പത്ര സമ്മേളനത്തില്‍ ആമുഖമായി പറഞ്ഞു.

from L-R: Rajiv Gowda, George Abraham, Arathi Krishna, MM Hassan, Virendra Vashist, John Samuel

ഇന്ത്യയില്‍ ഭരണഘടന സ്ഥാപനങ്ങളും ഭരണഘടനമൂല്യങ്ങളും മൗലിക അവകാശങ്ങളും സംരക്ഷിച്ചാലെ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുയുള്ളൂയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം അഭിപ്രായപെട്ടു.
മോഡി സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നില്ല.

വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി യും മോഡി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ ഐ സി സെക്രട്ടറി ആരതി കൃഷ്ണ പറഞ്ഞു.

ജനാധിപത്യത്തിനുവേണ്ടി യും ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും സംസാരിക്കുന്നവരുടെ ഓ ഐ സി കാര്‍ഡ് റദ്ദാക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഓ ഐ സി സെക്രട്ടറി വീരേന്ദ്ര വസിഷ്ട്ട് അഭിപ്രായപെട്ടു.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യമുന്നണിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തതിന്റെ ഭാഗമായണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടു കെ പി സി സി യില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കോര്‍ഡിനേറ്ററായ ജെ എസ് അടൂര്‍ പറഞ്ഞു.അമേരിക്കയിലെ ഐ ഓ സി കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് രാജീവ് ഗൗഡയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Join WhatsApp News
josecheripuram 2024-04-22 01:21:06
First of all You guys have to have some kind of discipline, even communist party is only in Kerala, they are united(UDF). Leave your ego behind and work hard.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക